വയനാടിനെ വിറപ്പിച്ച കൊമ്പനെ തളച്ചു

വയനാട് ബത്തേരിക്കടുത്ത് പരിഭ്രാന്തി സൃഷ്ടിച്ചു വിഹരിച്ച വടക്കനാട് കൊമ്പനെ തളച്ചു. മയക്കുവെടി വെച്ചാണ് കൊമ്പനെ പിടികൂടിയത്. രണ്ടു മയക്കുവെടികള്‍ കൊണ്ടാണ് കൊമ്പൻ മയങ്ങിയത്. മുത്തങ്ങയില്‍ നിന്നും കുങ്കിയാനകളുടെ സഹായത്തോടെയാണ് കൊമ്പനെ തളച്ചത്.

പിന്നീട് 3 മണിക്കൂറോളം വേണ്ടിവന്നു റേഡിയോ കോളർ ഘടിപ്പിക്കാന്‍. മറുമരുന്നുകള്‍ കൊടുത്ത് ഉണർത്തിയ ശേഷം പരിചരണങ്ങൾ നൽകി കൊമ്പനെ കാട്ടിലേക്ക് തന്നെ വിട്ടയച്ചു. റേഡിയോ കോളർ ഘടിപ്പിച്ചത് കൊണ്ട് വടക്കനാട് കൊമ്പന്‍റെ നീക്കങ്ങളെല്ലാം ഇനി വനംവകുപ്പിന് എപ്പോഴും അറിയാൻ സാധിക്കും. ഇതുവരെ നാലുപേരെ ഈ കൊമ്പന്‍ കൊന്നിട്ടുണ്ടെന്നാണ് കണക്ക്.

(Visited 1 times, 1 visits today)

Author: Staff Repporter

Leave a Reply

Your email address will not be published. Required fields are marked *