തേനിയില്‍ കാട്ടുതീയില്‍ 9 പേര്‍ മരിച്ചു

By on

തേനിയിലെ കാട്ടുതീയില്‍ 9 പേര്‍ മരിച്ചു. അഖില, പുനിത, ശുഭ അരുണ്‍, വിപിന്‍ വിവേക്, തമിഴ്സെല്‍വന്‍, ദിവ്യ, ഹേമലത എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പത്തിലധികം പേര്‍ക്ക് അന്‍പത് ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്. അതേസമയം കാട്ടുതീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് പറയുന്നു.

വനത്തില്‍ യാത്ര നടത്തിയ 26 സ്ത്രീകളടക്കം 39 പേരാണ് കാട്ടുതീയിലകപ്പെട്ടത്‌. ചെന്നൈ, ഈ റോഡ് സ്വദേശികളാണ് ദുരന്തത്തില്‍പ്പെട്ടവരില്‍ കൂടുതല്‍. പരിക്കേറ്റ കോട്ടയം പാലാ സ്വദേശി മീന ജോര്‍ജ് മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.

Read More Related Articles