ശ്രീദേവി തന്‍റെ ഭാര്യയാണെന്ന് ആരാധകന്‍

By on

അന്തരിച്ച നടി ശ്രീദേവി തന്‍റെ ഭാര്യയാണെന്ന് മധ്യപ്രദേശിലെ ഷിയോപ്പൂര്‍ സ്വദേശി ഓം പ്രകാശ്.
ശ്രീദേവിയുടെ മരണം താങ്ങാനാവാതെ കടുത്ത ദുഖത്തില്‍ കഴിയുന്ന ഓം പ്രകാശ് ശ്രീദേവി മരിച്ചപ്പോള്‍ തല മുണ്ഡനം ചെയ്തു. സ്വന്തം അമ്മ മരിച്ചപ്പോള്‍ പോലും ഓം പ്രകാശ് തല മുണ്ഡനം ചെയ്തട്ടില്ലായിരുന്നു.

ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലില്‍ നിന്നും ഇതുവരെ ഇയാള്‍ മുക്തനായിട്ടില്ല. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് സദാ സമയവും ശ്രീദേവിയുടെ മല ചാര്‍ത്തിയ ചിത്രത്തിന് മുന്നില്‍ കഴിയുകയാണ്.

ശ്രീദേവിയോടുള്ള ഓം പ്രകാശിന്‍റെ ആരാധന ഗ്രാമവാസികള്‍ക്ക് അറിയാം. ശ്രീദേവി മരിച്ച വിവരമറിഞ്ഞ് ഓം പ്രകാശ് ഗ്രാമത്തിലെ മുഴുവനാളുകളേയും വിളിച്ച് കൂട്ടി അനുശോചന യോഗവും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിരുന്നു.

ചെറുപ്പം മുതല്‍ ശ്രീദേവിയുടെ കടുത്ത ആരാധകനാണ് ഓം പ്രകാശ്. മൂവായിരത്തോളം കത്തുകള്‍ ഇയാള്‍ ശ്രീദേവിക്ക് എഴുതി അയച്ചിട്ടുണ്ട്. മാത്രമല്ല വോട്ടര്‍ പട്ടികയില്‍ ശ്രീദേവിയുടെ പേര് എഴുതി ചേര്‍ക്കുകയും ചെയ്തു.

ശ്രീദേവിയെ നേരിട്ട് കാണാനുള്ള സ്വപ്നം പൊലിഞ്ഞ ഓം പ്രകാശ് അടുത്ത 7 ജന്മങ്ങളിലും അവരെ കാത്തിരിക്കുമെന്നാണ് പറയുന്നത്.

Category: Film | Comments: 0 | Page view : 8

Read More Related Articles