ശമ്പള വര്‍ധനക്ക് എതിരെ ഡോക്ടര്‍മാര്‍ സമരത്തില്‍ !

By on

ശമ്പളം അമിതമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ കാനഡ ക്യുബെക്കിലെ ഡോക്ടര്‍മാര്‍ സമരത്തില്‍. ശമ്പളം അമിതമായി വര്‍ധിപ്പിച്ചത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കാണിച്ചു ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിസര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ നിരവധി തവണ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് സമരം ചെയ്യുന്നത്.

ശമ്പള വര്‍ധനയെക്കാള്‍ മികച്ച ആരോഗ്യ സംവിധനമാണ് വേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ വര്‍ധനക്കായി നീക്കിവെച്ചിരിക്കുന്ന 70 കോടി ഡോളര്‍ വളരെ ബുദ്ധിമുട്ടേറിയ തൊഴില്‍ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും നല്‍കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Read More Related Articles