വീപ്പക്കുള്ളില്‍ മൃതദേഹം; പ്രതി ആത്മഹത്യ ചെയ്ത സജിത്ത്

By on

കൊച്ചി കുമ്പളത്ത്‌ വീപ്പക്കുള്ളില്‍ കോൺക്രീറ്റ് നിറച്ച് സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കൊല്ലപ്പെട്ട സ്ത്രീയുടെ മകളുമായി അടുപ്പമുണ്ടായിരുന്ന ആള്‍ എന്ന് കണ്ടെത്തി. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണ് പ്രതി. എന്നാല്‍ ഇയാളെ ആത്മഹത്യ ചെയ്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ആത്മഹത്യ ചെയ്ത സജിത്തും കൊല്ലപ്പെട്ട ശകുന്തളയുടെ മകളും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം ചോദ്യം ചെയ്താണ് ശകുന്തളയുടെ കൊലപാതകത്തിന് കാരണമെന്നു കരുതുന്നു. പോലീസ് പിടിക്കുമെന്ന് ഭയന്നായിരിക്കാം ഇയാളെ ആത്മഹത്യ ചെയ്തത് എന്നും കരുതുന്നു. അതേസമയം, സജിത്ത് ആത്മഹത്യ ചെയ്തതാണോ അല്ലെങ്കില്‍ കൊല്ലപ്പെട്ടതാണോ എന്നും അന്വേഷിച്ച്‌ വരുകയാണ്. സജിത്തിൻെറ മൃതദേഹത്തില്‍ പൊട്ടാസിയം സയനൈഡിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.

ശകുന്തളയുടെ മൃതദേഹമുള്ള വീപ്പ കായലില്‍ കൊണ്ടിടാന്‍ സജിത്തിനെ സഹായിച്ചവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് വീപ്പക്കുള്ളില്‍ മൃതദേഹമാണെന്ന് അറിയില്ലായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

2016 സെപ്‌റ്റംബറില്‍ ശകുന്തളയെ കാണാതായത്. 2018 ജനുവരി 7ന് കുമ്പളത്തിന് സമീപം വീപ്പയ്‌ക്കുള്ളില്‍ കോണ്‍ക്രീറ്റ്‌ ചെയ്‌ത നിലയില്‍ ഒരു അസ്‌ഥികൂടം കണ്ടെത്തിയത്‌. പരിശോധനയില്‍ മൃതദേഹം ഒരു സ്‌ത്രീയുടേതാണെന്ന്‌ കണ്ടെത്തിയിരുന്നെങ്കിലും ആരാണെന്ന്‌ കണ്ടെത്തിയിരുന്നില്ല.

അസ്‌ഥികൂടത്തിന്‍റെ കാലിലുണ്ടായിരുന്ന പിരിയാണിയെ കുറിച്ച് നടത്തിയ അന്വേഷണം ശകുന്തളയിലെത്തുകയായിരുന്നു. കാലില്‍ ഘടിപ്പിച്ച പിരിയാണി വിതരണം ചെയ്ത കമ്പനികളെ കുറിച്ചും അവ വാങ്ങിയ ആശുപത്രികളെ സംബന്ധിച്ചും നടത്തിയ അന്വേഷണമാണ് ശകുന്തളയിലെത്തിയത്. ഇതിനെ തുടര്‍ന്ന്‌ ശകുന്തളയുടെ മകളുടെ ഡിഎന്‍എ പരിശോധിച്ചപ്പോള്‍ സ്ഥിരീകരണമായി.

Category: Crime | Comments: 0 | Page view : 4

Read More Related Articles