സിംഹകൂട്ടില്‍ ഓടിക്കളിച്ച പെണ്‍കുട്ടിയെ സിംഹകുട്ടി ആക്രമിച്ചു

By on

സിംഹകൂട്ടില്‍ ഓടിക്കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ സിംഹകുട്ടി ആക്രമിച്ചു. പെണ്‍കുട്ടിയെ കൂടിന്‍റെ ഒരു ഭാഗത്തേക്ക് തള്ളി നീക്കിയാണ് സിംഹം ആക്രമത്തിനൊരുങ്ങിയത്. എന്നാല്‍ കുട്ടി ചെറിയ മുറിവുകളോടെ രക്ഷപ്പെട്ടു.

സിംഹത്തിന്‍റെ പരിശീലകന്‍ ഒപ്പമുണ്ടായിരുന്നതിനാലാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. ക്ഷണനേരംകൊണ്ടു സിംഹകുട്ടിയെ ശാന്തനാക്കിയ പരിശീലകന്‍ കുട്ടിയെ രക്ഷിച്ചു.

ജിദ്ദയില്‍ നടക്കുന്ന സ്പ്രിംഗ് ഫെസ്റ്റിവലില്‍ ആറ് മാസം പ്രായമായ സിംഹക്കുട്ടിക്കൊപ്പം കൂട്ടില്‍ കളിക്കാന്‍ 10 വയസ്സിനു താഴെയുള്ള കുട്ടികളെ അനുവദിച്ചിരുന്നു.

Category: Gulf | Comments: 0 | Page view : 4

Read More Related Articles