ജാതിയോ സാമ്പത്തികമോ ഒന്നും നോക്കുന്നില്ല, എന്റെ സുഹൃത്തിന് ചേരുന്ന ഒരു പെൺകുട്ടിയെ വേണം, സുഹൃത്തിനുവേണ്ടി വധുവിനെ തേടുന്ന ഒരു യുവാവ്

By on

ജീവിതത്തിന്റെ ഒരു വ്യാഴവട്ടക്കാലം പ്രവാസജീവിതം നയിച്ച് തിരികെ നാട്ടിലെത്തിയ സുഹൃത്തിന് വേണ്ടി ഫേസ്ബുക്കിൽ ജീവിത പങ്കാളിയെ തേടുകയാണ് ഫേസ്‌ബുക്കിലൂടെ ഉറ്റമിത്രമായ വിനീഷ് വാസുദേവൻ. ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്ന കൂട്ടുകാരൻ രാജിവന്റെ വിവാഹം ജാതക പൊരുത്തങ്ങളിൽ കുരുങ്ങി നീണ്ടു പോയതാണെന്ന് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഞാൻ ഈ പോസ്റ്റ് ഇടുന്നത് എന്റെ അയൽക്കാരനും സുഹൃത്തും സഹപാഠിയുമായ രാജീവ് ഗോപാലൻ വേണ്ടിയാണ്. അവൻ ഒരു ഇലക്ട്രിക്കൽ ഡിപ്ലോമ ഹോൾഡർ ആണ്. വീട്ടിൽ അച്ഛനും അമ്മയും ഒരു ജ്യേഷ്ഠനും ആണുള്ളത്, ജ്യേഷ്ഠൻ വിവാഹം കഴിഞ്ഞു മാറി താമസിക്കുന്നു.

ജ്യേഷ്ഠനു ഒരു കുഞ്ഞുണ്ട്. അവൻ 12 വർഷത്തോളം സൗദിയിൽ ഒരു കമ്പനിയിൽ എൻജിനീയറായിരുന്നു ,ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു അത്യാവശ്യം സാമ്പത്തികവും നല്ലൊരു വീടും ഉണ്ട്, അതിലുപരി ഈ കാലത്ത് യാതൊരു ദുസ്വഭാവവും ഇല്ലാത്ത ഒരു സൽസ്വഭാവി ആണ്. അവനെക്കുറിച്ച് ഞങ്ങടെ നാട്ടിൽ എവിടെ ചോദിച്ചാലും ആരും ഒരു നെഗറ്റീവ് അഭിപ്രായം പറയില്ല. കഴിഞ്ഞ ആറ് എട്ടുവർഷമായി അവനുവേണ്ടി വിവാഹം ആലോചിക്കുന്നു ഒന്നും ഇതുവരെ ശരിയായില്ല.

കാരണം അവന്റെ ജാതകത്തിലെ പാപദോഷം ,ഇതേ അവസ്ഥ അഭിമുഖീകരിക്കുന്ന ധാരാളം പെൺകുട്ടികളിൽ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നറിയാം. ജാതകത്തിന് പേരിൽ എത്രയോ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ലൈഫ് ആണ് വേസ്റ്റ് ആയി പോകുന്നത് നിങ്ങളും ഇതുപോലെ മാറി ചിന്തിക്കുകയാണെങ്കിൽ എന്റെ സുഹൃത്തിന് ഒരു ലൈഫ് ഉണ്ടാവും അതിന്റെ കൂട്ടത്തിൽ ആ പെൺകുട്ടിക്കും ഒരു ലൈഫ് ഉണ്ടാകും .

ഇനി കുട്ടിയുടെ ജാതിയോ ജാതകം സാമ്പത്തികമോ ഒന്നും നോക്കുന്നില്ല. എന്റെ സുഹൃത്തിന് ചേരുന്ന ഒരു പെൺകുട്ടിയെ കിട്ടുന്നതുവരെ പ്രിയ സുഹൃത്തുക്കൾ ഈ പോസ്റ്റ് ഷെയർ ചെയ്തു മാക്സിമം ആൾക്കാരിലേക്ക് എത്തിക്കുക.Contact No: 9188297977, 8281301792

ഉപകാരപ്രദമായ  ഈ ലേഖനം ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ…

READ MORE:  ഉപയോ​ഗിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ വേ​ഗം ക്ലോസ് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് കിട്ടാൻപോകുന്ന എട്ടിന്റെ പണികൾ ഇവയാണ്!

READ MORE:   ജ്യൂസ് കടകളിൽ ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ! വേനൽചൂടിൽ ഈ ശീതളപാനീയങ്ങൾ കുടിക്കുമ്പോൾ സൂക്ഷിക്കണേ !


Read More Related Articles