വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന്‍ ദിലീപ്

By on

നടിയെ ആക്രമിച്ച കേസില്‍ കേസിന്‍റെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന്‍ ദിലീപ്.

മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ വിചാരണ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്‍റെ ബെഞ്ച്‌ ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും.

മെബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിരാകരിച്ച സാഹചര്യത്തിലാണ് ഇതേ ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സി.ആര്‍.പി.സി 207 പ്രകാരം കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകള്‍ക്കും പ്രതിക്ക് അവകാശമുണ്ട്.

ഇക്കാര്യത്തില്‍ നിയന്ത്രണങ്ങളോ, നിബന്ധനകളോ കൊണ്ടുവരാന്‍ കോടതിക്ക് അധികാരമില്ല. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കേണ്ടത് പ്രതിയെന്ന നിലയില്‍ തന്‍റെ അവകാശമാണെന്ന്‍ ദിലീപ് പറയുന്നു. അതുകൊണ്ട് തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്നാണ് ദിലീപിന്‍റെ വാദം.

Category: Crime | Comments: 0 | Page view : 4

Read More Related Articles