ഡാർക്ക് വെബ്; ഇന്റര്‍നെറ്റിലെ അധോലോകം

By on

ഇന്റർനെറ്റ് ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല, എന്നാൽ ഇന്റർനെറ്റിന്റെ ഒരു ഭാഗമായ ഡീപ് വെബ് അഥവാ ഡാര്‍ക്ക് വെബ് സന്ദർശിച്ചിട്ടുള്ളവർ കുറവായിരിക്കും. ഡീപ് വെബ് എന്താണ്, എങ്ങനെ പ്രവർത്തിക്കുന്നു, എന്തൊക്കെ അവിടെ ലഭിക്കും, ഡീപ് വെബ് സന്ദർശിച്ചാലുള്ള പ്രശ്നങ്ങൾ എന്നിവയെപ്പറ്റിയാണ്‌ ഈ കുറിപ്പ്.

നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകൾ എല്ലാം ഗൂഗിളിൽ കാണാൻ സാധിക്കുന്നതാണ്. എന്നാൽ ഇന്റർനെറ്റിന്റെ 4-16 ശതമാനം മാത്രമാണ് അത്. ഇന്റർനെറ്റിന്റെ 80 ശതമാനത്തിലധികം ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ തിരഞ്ഞാൽ നമ്മുക്ക് കിട്ടുന്നവയല്ല. നമ്മൾ കാണാത്ത ഇന്റർനെറ്റിന്റെ 80 ശതമാനമാണ് ഡീപ് വെബ് എന്നകൊണ്ട് ഉദ്ദേശിക്കുന്നത്. ഡീപ് വെബിൽ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഭാഗമാണ് ഡാർക്ക് വെബ്.

എന്താണ് ഡാർക്ക് വെബ്?

ഡീപ് വെബിൽ നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഒരു ഭാഗമാണ് ഡാർക്ക് വെബ്, ടോർ വെബ്സൈറ്റുകൾ ( TOR Network/Websites ) എന്ന് നമുക്ക് അവയെ വിളിക്കാം. ഒരു ടോർ ക്ലൈന്റ് ഉപയോഗിച്ച് മാത്രമേ നമ്മുക്ക് അവിടെ പ്രവേശിക്കാൻ സാധിക്കുകയുള്ളു. സാധാരണ കാണുന്ന വെബ്സൈറ്റുകളെ പോലെ ഓർക്കാൻ എളുപ്പമുള്ള പേരുകൾ അല്ല ഡാർക്ക് വെബിലെ വെബ്‌സൈറ്റുകൾക്ക്. .com എന്നപോലെ ഡാർക്ക് വെബിലെ ടോർ വെബ്സൈറ്റ്ഉകൾ .onion ഇൽ അവസാനിക്കുന്നു. ഉദാ: zahdy4jals66u7ahsp55.onion. ഇത്തരം വെബ്സൈറ്റുകൾ നമ്മൾ ഉപയോഗിക്കുന്ന ബ്രൗസറിൽ നിന്നും സന്ദർശിക്കാൻ സാധ്യമല്ല. ( എങ്ങനെ അത്തരം വെബ്സൈറ്റ് സന്ദർശിക്കാമെന്ന് പറയാൻ തല്ക്കാലം ഞാൻ ആഗ്രഹിക്കുന്നില്ല ) Onion Routing എന്ന സാങ്കേതികവിദ്യ ആണ് ടോർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നത്.

ടോർ നെറ്റ്‌വർക്ക് ടോർ റിലേകൾ ( TOR Relay ) കൊണ്ട് ഉണ്ടാക്കിയിരിക്കുന്നതാണ്. ഉപയോഗിക്കുന്ന വ്യക്തിയുടെ IP അഡ്രസ്, മറ്റു ഡേറ്റകൾ എന്നിവ പലതവണ എൻക്രിപ്റ്റ് ചെയ്താണ് ടോർ നെറ്റ്‌വർക്കിൽ കയ്യമാറ്റം ചെയ്യുന്നത്, ഇതിനാൽ ടോർ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഈ കാരണത്താൽ തന്നെ ടോർ വെബ്സൈറ്റ് സൈബർ ക്രിമിനലുകൾ വളരെ ഏറേ ഉപയോഗിക്കുന്നു.

എന്തുകൊണ്ട് നമുക്ക് ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ അത്തരം വെബ്സൈറ്റുകൾ കാണാൻ സാധിക്കുന്നില്ല?

ഡാർക്ക് വെബിലെ വെബ്സൈറ്റുകളിൽ പ്രധാനമായും നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നവയാണ്. ഇതിനാൽ തന്നെ ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകൾ അത്തരം വെബ്സൈറ്റ് ഇൻഡക്സ് ( index ) ചെയ്യാറില്ല. ഗൂഗിൾ ക്രവളേഴ്‌സ് ( crawlers ) നെ ബ്ലോക്ക് ചെയ്യുന്നതരത്തിലുള്ള authentification mechanisms, robot.txt ഫയലുകൾ അത്തരം വെബ്സൈറ്റ്കൾ ഉപയോഗിക്കും. GoDuckGo, TorWiki പോലുള്ള ടോർ സൈറ്റുകളാണ് ടോർ നെറ്റ്‌വർക്കിലെ സെർച്ച് എൻജിനുകൾ.

ടോർ വെബ്സൈറ്റുകൾ എന്തിനൊക്കെ ഉപയോഗിക്കുന്നു ?

സൈബർ ക്രിമിനലുകളുടെ താവളമാണ് ടോർ വെബ്സൈറ്റുകൾ. ലഹരി വസ്തുക്കൾ, തോക്കുകൾ പോലുള്ള ആയുധങ്ങൾ, ഹാക്കിങ് ടൂളുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഫേക്ക് പാസ്പോർട്ടുകൾ, ഗുണ്ടാ സങ്കങ്ങൾ, പോൺ മുതലായവയ്ക്ക് പെരുകേട്ടതാണ് ടോർ വെബ്സൈറ്റുകൾ. ഈയടുത്തകാലത്തു ടോർ നെറ്റ്‌വർക്കിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ മാർക്കറ്റായ SilkRoad എഫ്ബിഐ പൂട്ടിക്കുകയും അതുണ്ടാക്കിയ’ Dead Pirate Robert ‘ എന്ന അപരനാമത്തിൽ അറിയപ്പെട്ട Ross Williams എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് ഡോളറുള്ള വിൽപനയായിരുന്നു സിൽക്ക് റോഡ് എന്ന വെബ്സൈറ്റിന് ഉണ്ടായിരുന്നത്. ടോർ വെബ്സൈറ്റുകളിൽ ഇത്തരം വസ്തുക്കൾ മേടിക്കുവാൻ ഉപയോഗിക്കുന്നത് BITCOIN എന്ന ഇന്റർനെറ്റ് ക്രിപ്റ്റോ കറൻസിയാണ്. ആര് ആർക്കു കൊടുത്തുവെന്ന് BITCOIN ഉപയോഗച്ചാൽ മൂന്നാമത് ഒരാൾക്ക് കണ്ടുപിടിക്കാൻ സാധിക്കുകയില്ല.

ടോർ വെബ്സൈറ്റ് സാധാരണക്കാർക്ക് സുരക്ഷിതമാണോ ?

ടോർ നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിൽ കുഴപ്പമൊന്നും ഇല്ല. എന്നാലും അത്തരം ടോർ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത് നിയമപരമല്ല. FBI പോലുള്ള ഏജൻസിയുടെ നിരന്തര വീക്ഷണത്തിലാണ് അത്തരം ILLEGAL വെബ്സൈറ്റ് ഉപയോഗിക്കുന്നവർ. ഇന്റർനെറ്റിൽ ഏറ്റവും ചതിക്കുഴികൾ നിറഞ്ഞ ടോർ വെബ്സൈറ്റ് സന്ദർശിക്കാതെ ഇരിക്കുന്നതാണ് നല്ലത്.

Read More Related Articles