ബ്ലഡ് പ്രഷർ അഥവാ രക്ത സമ്മർദ്ദം ; കാരണങ്ങളും പരിഹാരവും

By on

താഴ്ന്ന രക്ത സമ്മർദ്ദം അഥവാ നിശബ്ദ കൊലയാളി

ബ്ലഡ് പ്രഷർ അഥവാ രക്ത സമ്മർദ്ദത്തെ കുറിച്ച് അറിയാത്തവർ നമുക്ക് ചുറ്റും കുറവാണ്. എന്നാൽ ഏറ്റവും കൂടുതൽ നാം കേൾക്കുന്നതും സംസാരിക്കുന്നതും ഹൈ ബ്ലഡ് പ്രഷറിനെ പറ്റിയാണ്. എന്നാൽ രക്തസമ്മർദ്ദം കൂടുന്നത് പോലെ തന്നെ അപകടകാരിയാണ് രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ അല്ലെങ്കിൽ ലോ ബിപി.

സൂക്ഷിച്ചില്ലെങ്കിൽ അത് നമ്മുടെ ജീവനും കൊണ്ടേ പോവുകയുള്ളു.കേരളത്തിലെ ജനങ്ങളില്‍ 12%ത്തോളം പേർക്ക് രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങള്‍ മൂലമുള്ള തകരാറുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മാറിവരുന്ന ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. വായന, ചിന്ത, പ്രഭാഷണം, രചന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും തലച്ചോറിലേക്ക് കൂടുതൽ രക്തം വേണ്ടിവരും. സിനിമ, ടെലിവിഷന്‍ തുടങ്ങിയവ കാണുമ്പോള്‍ പോലും നമ്മുടെ രക്ത സമ്മര്‍ദ്ദത്തിൽ വ്യതിയാനം ഉണ്ടാകുന്നത് കാണാൻ സാധിക്കും.

രക്ത സമ്മർദത്തിന്റെ സാധാരണ ക്രമം 120/80 എന്ന നിലയിലാണ്.

രക്തം ധമനികളിലേയ്ക്ക് പമ്പു ചെയ്യുന്നതിന് കൂടുതല്‍ മര്‍ദ്ദമുപയോഗിക്കേണ്ടിവരുന്നു. പമ്പ് ചെയ്തതിനു ശേഷം ഹൃദയം വിശ്രമിക്കുമ്പോൾ മര്‍ദ്ദം കുറയുകയും രക്തം തിരികെ ഹൃദയത്തിനുള്ളില്‍ നിറയുകയും ചെയ്യുന്നു. സിസ്റ്റോളിക് പ്രഷര്‍ പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയില്‍ 120 ല്‍ നിന്നും 90 വരെയും ഡൈസ്റ്റോളിക് 80ല്‍ നിന്നും 60 വരെയും താഴാം. ഈ ഒരു രേഖയിൽ നിന്നും താഴേക്കാണ് നിങ്ങളുടെ രക്ത സമ്മർദത്തിന്റെ അളവെങ്കിൽ അത് വളരെ അപകടം പിടിച്ച അവസ്ഥയാണ്. തികച്ചും വൈദ്യസഹായം തേടേണ്ടുന്ന അവസ്ഥ.
രക്തപ്രവാഹത്തിനു ശക്തി കുറയുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണിക്കും. രക്തപ്രവാഹത്തിന്‍റെ കുറവു മൂലം തലച്ചോറ്, ഹൃദയം, വൃക്കകള്‍ തുടങ്ങിയ ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ പ്രാണവായുവും പോഷണങ്ങളും എത്തുന്നതു കുറയുന്നു. ഇതു മൂലം ഈ അവയവങ്ങള്‍ക്കു തകരാറു സംഭവിക്കാം.

ലക്ഷണങ്ങൾ കൊണ്ടു മാത്രം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന അവസ്ഥയാണിത്.

തലയ്ക്കു കനം കുറവു തോന്നുക, തലകറക്കം, എഴുന്നേറ്റു നിൽക്കുമ്പോൾ ബോധം കെടുക, ഛർദിക്കാൻ തോന്നുക തുടങ്ങിയവയാണ് താഴ്ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണം. നിവര്‍ന്നു നില്‍ക്കുമ്പോള്‍ രക്തപ്രവാഹത്തിന്‍റെ തോത് വര്‍ദ്ധിക്കുന്നു. ഇതിനു മതിയായ സമ്മര്‍ദ്ദം ചെലുത്തുവാന്‍ സാധാരണ വ്യക്തിയുടെ ഹൃദയത്തിനു സാധിക്കുന്നു. എന്നാല്‍ ഇങ്ങനെയുള്ള രക്തചംക്രമണ സ്ഥിതി നിലനിര്‍ത്തിപ്പോരാന്‍ ഹൈപോടെന്‍ഷനുള്ള വ്യക്തിയുടെ ഹൃദയത്തിനു സാധിയ്ക്കാതെ വരുന്നു. അതാണീ ആരോഗ്യ പ്രശ്നങ്ങളുടെ കാരണം.

പരിഹാരം

ശരീരഭാരം നിയന്ത്രിക്കുക, പുകവലി,മദ്യപാനം എന്നിവ ഒഴിവാക്കുക,  ആവശ്യത്തിന് ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക. ശരീര ഭാരം വർധിപ്പിക്കുക ( അധികമാകരുത്) എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ജീവനു തന്നെ ഭീഷണിയുള്ള ഈ അസുഖത്തെ തീർത്തും നാടൻ രീതിയിൽ ക്രമീകരിക്കാൻ കഴിയുന്നതാണ്. ജീവിതരീതികളും ഭക്ഷണ ക്രമങ്ങളും ശ്രദ്ധിച്ചാൽ മാത്രം മതി.

സാധാരണ ഭക്ഷണത്തിൽ ഉപ്പിന്‍റെ അളവ് കുറയ്ക്കാനാണ് ആവശ്യപ്പെടുന്നതെങ്കിൽ ലോ ബിപി ഉള്ളവർ ഉപ്പിന്‍റെ അളവ് കൂട്ടുക. കൂടുതൽ വെള്ളം കുടിക്കുക.

വീട്ടില്‍ തന്നെ തയ്യാറാക്കി ദിവസവും രണ്ടു നേരം ബീറ്റ്റൂട്ട് സത്ത് കുടിക്കുന്നത് ലോ ബിപി നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും വ്യായാമം ശീലമാക്കുക. നല്ല കടുപ്പത്തിൽ ഒരു കപ്പ് കാപ്പി കുടിക്കുന്നതും ലോ ബിപി നിയന്ത്രിക്കാൻ നല്ലതാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം… അപകടകരമായ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനമാണ് രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍. ഹൃദയം ചുരുങ്ങി രക്തം പമ്പ് ചെയ്യപ്പെടുമ്പോള്‍ രക്തക്കുഴലുകളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം.ഇതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും പല ലക്ഷണങ്ങളും അവഗണിക്കാറാണ് പതിവ്. ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കും എന്തിനധികം മരണത്തിലേക്കും വരെ നയിക്കുന്ന അവസ്ഥ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് ഉണ്ടാവും. എന്തൊക്കെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ അസാധാരണമായ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍ എന്നു നോക്കാം….

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്

ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ടാണ് ആദ്യലക്ഷണം. പലപ്പോഴും രക്തസമ്മര്‍ദ്ദം ഉയര്‍ന്ന അളവിലെത്തുമ്പോള്‍ ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടും.

മൂത്രത്തില്‍ രക്തം കാണുന്നത്

മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണപ്പെടുന്നതും ഇത്തരത്തില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെടുന്നതിന്റെ ലക്ഷണമാണ്.

ചെവിയിലും കഴുത്തിലും മിടിപ്പ്

ചെവിയിലും കഴുത്തിന്റെ ചില ഭാഗങ്ങളിലും പ്രത്യേക തരത്തില്‍ മിടിപ്പ് അനുഭവപ്പെടുന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.

രക്തചംക്രമണം കുറവ്

രക്തചംക്രമണം കുറവായി തോന്നുന്നതാണ് മറ്റൊരു ലക്ഷണം. ഇത് പലപ്പോഴും നമ്മുടെ ആരോഗ്യ സ്ഥിതിയില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിയ്ക്കും.

തലചുറ്റലും ക്ഷീണവും

തലചുറ്റലും ക്ഷീണവും ഇടയ്ക്കിടയ്ക്ക് തോന്നുകയാണെങ്കില്‍ അതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമാണ്.

കാഴ്ചയ്ക്ക് മങ്ങല്‍

കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെടുന്നതും പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. പ്രായമാവാതെ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദം അതിന്റെ ഉയര്‍ന്ന ലെവലിലാണ് എന്ന് മനസ്സിലാക്കാം.

തലവേദന

കടുത്ത തലവേദനയാണ് മറ്റൊരു ലക്ഷണം. ഇത് നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്നവര്‍ രണ്ടാമതൊന്ന് കൂടി ആലോചിക്കുന്നത് നല്ലതായിരിക്കും.

കൈകാലുകളില്‍ മരവിപ്പ്

കൈകാലുകളില്‍ മരവിപ്പ് അനുഭവപ്പെടുന്നതും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ്. ഇത് തുടര്‍ച്ചായി നില്‍ക്കുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലാണെന്ന് മനസ്സിലാക്കാം.

എല്ലാവരും   ആഴ്ചയിലൊരിക്കല്‍ ബി പി ചെക്ക്‌ ചെയ്യുന്നത് നല്ലതാണ് 

മറ്റുള്ളവരുടെ അറിവിലേയ്ക്കായി ഷെയര്‍ ചെയ്യുക ….

Read More Related Articles