ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന പൈശാചിക സ്ഥലം

വര്‍ഷം ഇരുന്നൂറു മുതല്‍ മുന്നൂറു വരെ ആത്മഹത്യകള്‍ നടക്കുന്ന ഒരു താഴ്‌വരയുണ്ട് അങ്ങ് ജപ്പാനില്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന പ്രത്യേക സ്ഥലങ്ങളുടെ പട്ടികയില്‍ പേരുള്ള പ്രദേശം. ഫുജി പര്‍വ്വതത്തിന്റെ അടിവാരത്തിലുള്ള അയോകിഗഹാര വനത്തിനാണ് ഈ ദുഷ്‌കീര്‍ത്തി. എപ്പോഴും ഇരുണ്ട അന്തരീഷമുള്ള ഇടതൂര്‍ന്ന ഒരു വനപ്രദേശം ആണിത്. സൂര്യപ്രകാശം പോലും കടന്നു വരാതെ 35 സ്‌ക്വയര്‍ കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് ഈ വനപ്രദേശം.

അസ്വസ്ഥമായ മനസുമായി ആ വനത്തില്‍ കയറുന്നവരെ പൈശാചിക ശക്തികള്‍ പ്രേരിപ്പിച്ച് ജീവനെടുപ്പിക്കുമെന്നാണ് വിശ്വാസം. ജപ്പാനീസ് മിത്തോളജി പ്രകാരം പിശാചുക്കളുടെ ഒരു കേന്ദ്രമാണ് ഈ വനം! മൃതദേഹം സ്വയം ചലിക്കാറുണ്ടെന്നും രാത്രി മുഴുവാന്‍ അലറിക്കരഞ്ഞുകൊണ്ടിരിക്കുമെന്നും പറയുന്നു!

ആത്മഹത്യകളുടെ എണ്ണം കൂടിയതോടെ പൊലീസ് അത് തടയാനായി വനത്തിനുള്ളില്‍ എല്ലായിടത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചു. അതിലെ വാചകം ഇങ്ങനെയാണ്.’ നിങ്ങളുടെ ജീവിതം മാതാപിതാക്കന്മാരില്‍ നിന്നുള്ള ഏറ്റവും അമൂല്യമായ സമ്മാനമാണ്. മരിക്കാന്‍ തീരുമാനിക്കുന്നതിനു മുമ്പ് പൊലീസുമായി ബന്ധപ്പെടണം ‘. എന്നിട്ടും ഒരു രക്ഷയുമില്ല.

വര്‍ഷത്തില്‍ ഇരുന്നൂറ് മൃതദേഹമെങ്കിലും ഇവിടെനിന്ന് കണ്ടെടുക്കാറുണ്ട്. പലതും കാണാതെ പോകാറുമുണ്ടെന്നും അവര്‍ പറയുന്നു. സാധാരണ ഗതിയില്‍ കണ്ടെത്തുന്ന മൃതദേഹം ലോക്കല്‍ സ്റ്റേഷനില്‍ എത്തിക്കുകയാണ് പതിവ്. മരിച്ചയാളെ ഒറ്റക്ക് അവശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യമായി കരുതി ജീവനക്കാര്‍ രാത്രി ഉറക്കമിളച്ച് നില്‍ക്കാറുണ്ട്.

തൂങ്ങി മരണവും അമിത അളവില്‍ മയക്കുമരുന്ന് കുത്തിവച്ചുമാണ് കൂടുതല്‍പ്പേരും ആത്മഹത്യചെയ്യുന്നത്. ഇതൊക്കെയാണെങ്കിലും ദിവസവും ആയിരക്കണക്കിന് ആളുകളെത്തുന്ന ജപ്പാനിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിത്.

(Visited 1 times, 1 visits today)

Author: Staff Repporter

Leave a Reply

Your email address will not be published. Required fields are marked *