39 ഭാര്യമാര്‍, 94 മക്കള്‍, ഒറ്റ മേല്‍ക്കൂരക്കു കീഴില്‍167 അംഗങ്ങളുമായി ഇയാളുടെ കുടുംബം ! ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ വിശേഷങ്ങൾ

By on

ഒന്നുകൊണ്ടേ തോറ്റൂവെന്നാണ് വിവാഹജീവിതത്തെക്കുറിച്ച് പണ്ടുമുതലേ കേള്‍ക്കുന്ന തമാശ. അത് ആണായാലും പെണ്ണായാലും അങ്ങനെതന്നേ പറയൂ.

എന്നാല്‍ ഒരു ഭാര്യയെക്കൊണ്ടല്ല, 39 ഭാര്യമാരുണ്ടായാലും തോല്‍ക്കില്ലെന്നാണ് മിസോറാമിലെ സിയോണ ചാന പറയുന്നത്. 39 ഭാര്യമാരും, 94 മക്കളും, 33 പേരമക്കളുമായി ഒരൊറ്റ കൂരക്കുള്ളില്‍ ജീവിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് 66കാരനായ ചാന.

മിസോറാമിലെ ഒരു കൊച്ചുഗ്രാമത്തില്‍ ജീവിക്കുന്ന ചാനയുടെ ഈ വലിയ കുടുംബം ഒരൊറ്റ കെട്ടിടത്തിനുള്ളിലാണ് താമസിക്കുന്നത്.

അടിയും ബഹളങ്ങളുമില്ലാതെ മുന്നോട്ട് പോകുന്ന കുടുംബത്തില്‍ മൊത്തം 167 അംഗങ്ങളുണ്ട്. വീട്ടിലും വീട്ടുപണികളിലും മക്കളുടെ കാര്യത്തിലും ഒരു നല്ല ഒത്തൊരുമയുള്ള മാതൃക.

ഇവിടെ മക്കള്‍ക്കും പേരമക്കള്‍ക്കും ഭാര്യമാര്‍ക്കുമായി കഴിയാന്‍ നൂറ് മുറികളാണ് ചാന ഒരുക്കിയിരിക്കുന്നത്. അവിടെ ഒരൊറ്റ അടുക്കളമാത്രം.

READ MORE:       നാലാം വയസിൽ കാഴ്ച നഷ്ടപ്പെട്ട ഈ മലയാളി ഇല്ലാതെ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം ഭരിക്കുന്ന പ്രസിഡന്റിന് ഒരു ദിവസം മുന്നോട്ട് പോവില്ല !!!


Read More Related Articles