18 വർഷങ്ങൾക്ക് മുമ്പ് പ്രിയതമക്ക് വാങ്ങിയ സമ്മാനം 2018ൽ സമ്മാനിച്ച ഒരു മനുഷ്യന്റെ കണ്ണീർ പൊടിയുന്ന കഥ

By on

18 വർഷങ്ങൾക്ക് മുമ്പ് പ്രിയതമക്ക് വാങ്ങിയ സമ്മാനം 2018ൽ സമ്മാനിച്ച ഒരു മനുഷ്യന്റെ കണ്ണീർ പൊടിയുന്ന കഥ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാൽ 18 വര്‍ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പലസ്തീനിലെ റഫാ ബോർഡർ കടക്കുമ്പോഴാണ് പലസ്തീൻ യുവാവായ ഇമാദ് അല്‍ ദിന്‍ സഫ്താവിയെ ഇസ്രായേല്‍ സൈനയം പിടികൂടുന്നത്. 18 വര്‍ഷം തടവറയിൽ കഴിഞ്ഞ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഇമാദ് അല്‍ ദിന്‍ സഫ്താവി തന്റെ ഭാര്യക്ക് നല്‍കിയ സമ്മാനമാണ് ഇന്ന് സോഷ്യൽ മീഡിയയിലും ലോകമൊട്ടാകെയും ചർച്ച ചെയ്യപ്പെടുന്നത്.

പ്രിയപ്പെട്ടവളോടുള്ള അടങ്ങാത്ത സ്‌നേഹത്തിന്റെ പുറത്ത് ദുബൈയില്‍ നിന്നും വാങ്ങിയ മൊബൈല്‍ ഫോണ്‍ ഭാര്യക്ക് സമ്മാനിക്കാന്‍ കഴിഞ്ഞ 18 വര്‍ഷമായി ഇസ്രായേല്‍ തടവറയില്‍ കഴിയുമ്പോഴും സൂക്ഷിക്കുകയായിരുന്നു സഫ്താവി.

രണ്ടായിരത്തില്‍ ദുബായില്‍ നിന്നും ഗസ്സയിലേക്ക് മടങ്ങുന്നതിനിടെയാണ് റഫ അതിര്‍ത്തിയില്‍ വെച്ച് സഫ്താവി ഇസ്രായേല്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്. ഇസ്രായേല്‍ സൈന്യം സഫ്താവിയുടെ മുഴുവന്‍ സാധനങ്ങളും അന്ന് പിടിച്ചെടുത്തിരുന്നു.

സൈന്യത്തെ വെട്ടിച്ചും മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത് ഒരു നാള്‍ ആ സമ്മാനം തന്റെ ഭാര്യക്ക് സമ്മാനിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു. ഡിസംബർ 12നാണ് സഫ്താവി ജയില്‍ മോചിതനായത്. വിട്ടയക്കുമ്പോള്‍ രണ്ടായിരത്തില്‍ പിടിച്ചെടുത്ത എല്ലാ വസ്തുക്കളും അധികൃതര്‍ വിട്ടു നല്‍കി.

18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യക്ക് സമ്മാനിക്കാനിരുന്ന ആ നോക്കിയ ഫോണ്‍ തന്റെ ഉമ്മക്ക് സമ്മാനിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ മകളാണ് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇങ്ങനെയാണ് നോക്കിയ മൊബൈല്‍ ഫോണിനു പിന്നിലെ കഥ ലോകം അറിയുന്നതും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നതും.
കടപ്പാട് -മീഡിയാവൺ

READ MORE:  അറിയിപ്പ് ! ജനുവരി മുതല്‍ ഇത്തരത്തിലുള്ള എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല ! ഈ വിവരം ഷെയര്‍ ചെയ്യുക


Read More Related Articles