13 വര്‍ഷമായി കാണാതായ കൊച്ചുമകനെ മുത്തച്ഛന്‍ പ്രതീക്ഷയോടെ കാത്തിരുന്നു ! നാളെ അവന്‍ തിരിച്ചുവന്നാല്‍ മുത്തച്ഛനെ കാണാന്‍ കഴിയില്ല !

By on

കളിക്കുന്നതിനിടയിൽ ഇടയ്ക്കു വെള്ളം കുടിച്ച് ‘ഇപ്പോ വരാം’ എന്നു പറഞ്ഞ് ഓടിപ്പോയതായിരുന്നു രാഹുൽ എന്ന ഏഴു വയസുകാരൻ.

പിന്നെ അവൻ തിരിച്ചു വന്നില്ല. ആരും അവനെ കണ്ടില്ല. അന്വേഷണങ്ങൾ അലച്ചിലുകൾ. 13 വർഷമായി കാണാതായ കൊച്ചു മകനെ കാത്തിരുന്നു ഒടുവിൽ രാഹുലിൻറെ മുത്തച്ഛൻ വിധിക്ക് കീഴടങ്ങി. ദൂരൂഹസാഹചര്യത്തിൽ കാണാതായ കൊച്ചു മകൻ രാഹുലിനായുള്ള കാത്തിരിപ്പിന്റെ നോവും പിടച്ചിലും പ്രിയപ്പെട്ടവർക്ക് കൈമാറി മുത്തച്ഛൻ ശിവരാമപ്പണിക്കർ ഈ ലോകത്തോട് വിടപറഞ്ഞു.

പതിമൂന്നു വർഷത്തോളമായി രാഹുലിനായുളള അന്വേഷണത്തിലായിരുന്നു ഈ സ്നേഹനിധിയായ മുത്തച്ഛൻ. ആശ്രമം വാർഡിലെ രാഹുൽ നിവാസിൽ അമ്മയും സഹോദരിയുമുൾപ്പെടെയുളള കുടുംബാംഗങ്ങൾ വർഷങ്ങളായി രാഹുലിനെ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ്. 2005 മേയ് 18നു വീടിനു സമീപത്തെ കളിസ്ഥലത്തു നിന്നു രാഹുലിനെ കാണാതാകുമ്പോൾ ഏഴു വയസ്സ്.

വീടിനു സമീപം ക്രിക്കറ്റ് കളിക്കാൻ ഇറങ്ങിപ്പോയ രാഹുലിനെ ഇതിനിടെ കാണാതാകുകയായിരുന്നു.കളിയുടെ ആവേശത്തിനിടയിൽ ഇടയ്ക്കു വെള്ളം കുടിച്ച് ‘ഇപ്പോ വരാം’ എന്നു പറഞ്ഞ് ഓടിപ്പോയതായിരുന്നു രാഹുൽ. കാണാതാകുമ്പോൾ തോണ്ടൻകുളങ്ങര ടൈനിടോട്സ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഒക്ടോബർ 21 പിറന്നാൾ ദിനം കണക്കാക്കുമ്പോൾ രാഹുലിന് ഇപ്പോൾ 21 വയസുണ്ടാകും.

രാഹുലിനെ കാത്തിരിക്കുന്നവരിൽ അമ്മ മിനിരാജുവും കുവൈത്തിലുള്ള അച്ഛൻ രാജുവും സഹോദരി ശിവാനിയുമുണ്ട്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച് അവസാനിപ്പിച്ചതിനിടെ സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു.

അതു പ്രതീക്ഷയേകിയെങ്കിലും ലോക്കൽ പൊലീസിന്റെ അന്വേഷണത്തിന് അപ്പുറത്തേയ്ക്കു പുതുതായി ഒന്നും കണ്ടെത്താനായില്ല. 5 വർഷം മുമ്പ് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയി‍ൽ ​അന്വേഷണം അവസാനിപ്പിച്ചു റിപ്പോർട്ട് നൽകിയിരുന്നു.

രാഹുലിന്റെ മുത്തച്ഛൻ ഇതിനെതിരെ ഹർജി നൽകിയെങ്കിലും സി.ബി.ഐ പിൻവാങ്ങുകയായിരുന്നു.എങ്കിലും എന്നെങ്കിലും കൊച്ചുമകൻ തിരിച്ചു വന്നു തന്നെ കെട്ടിപ്പിടിക്കുമെന്നു മുത്തച്ഛൻ പ്രതീക്ഷിച്ചിരുന്നു. ഇനി രാഹുൽ വന്നാലും അവനെ കാത്തിരുന്ന മുത്തച്ഛൻ ഈ ലോകത്ത് ഇല്ല എന്നതാണ് സത്യം.

READ MORE:  യുഎഇ അഭയം വാഗ്ദാനം ചെയ്തപ്പോൾ സദ്ദാം ഹുസൈൻ പറഞ്ഞത് ! ദുബായ് ഭരണാധികാരിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ !


Read More Related Articles