സിസേറിയനു മുമ്പ് ഡോക്ടറും പൂർണഗർഭിണിയും ചേർന്ന് നടത്തിയ മനോഹര നൃത്തം, വൈറൽ വിഡിയോ …

സിസേറിയനുമുമ്പ് ഡോകടറും രോഗിയും ഒരുമിച്ചുള്ള നൃത്തം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന കുഞ്ഞുമാലാഖയെ സ്വീകരിക്കാന്‍ സംഗീത ഗൗതം എന്ന നൃത്താധ്യാപിക ചെയ്തതും അതുതന്നെയാണ്. സിസേറിയന് തൊട്ടുമുമ്പ് ഡോക്ടര്‍ക്കൊപ്പം ചേര്‍ന്ന് ഓപ്പറേഷന്‍ തിയേറ്റില്‍ ഒരു സൂപ്പർ ഡാന്‍സ്.

നൃത്തം ചെയ്യാനുളള ഒരു അവസരവും പാഴാക്കരുത്. അതും പുതിയൊരു ജീവനെ ഭൂമിയിലെത്തിക്കുക എന്ന വലിയൊരു കടമയാണ് നിങ്ങള്‍ക്ക് നിറവേറ്റാനുള്ളതെങ്കില്‍ ആഘോഷം നിർബന്ധമായും വേണം. അതുകൊണ്ട് എന്റെ കുഞ്ഞുമാലാഖയ്ക്ക് വേണ്ടി ഞാനും എന്റെ സൂപ്പര്‍ ടാലന്റഡ് ഡോക്ടര്‍ വാണി ഥാപ്പറും ചേര്‍ന്ന് ചെയ്യുന്ന സ്വാഗതനൃത്തം ഇതാ..എന്റെ ഭ്രാന്തന്‍ നൃത്തത്തിന് കൂട്ടുനിന്നതിന് നന്ദിയുണ്ട് ഡോക്ടര്‍. കാരണം നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഇത് നടക്കില്ലായിരുന്നു.

ഇത് ഒരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒരു നൃത്തമായിരുന്നില്ലെന്നും ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചതാണെന്നും വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഗൗതം കുറിച്ചു. വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Dance

സിസേറിയനു മുമ്പ് ഡോക്ടറും പൂർണഗർഭിണിയും ചേർന്ന് ഒരു മനോഹര നൃത്തം,like this page Malabari News

Malabari News यांनी वर पोस्ट केले सोमवार, ३० एप्रिल, २०१८

(Visited 1 times, 1 visits today)

Author: Staff Repporter

Leave a Reply

Your email address will not be published. Required fields are marked *