സിഗരറ്റ് കുറ്റികൾ കൊണ്ട് ലക്ഷങ്ങൾ വരുമാനമുള്ള സംരംഭം തുടങ്ങി ചങ്ങാതിമാർ

ഡല്‍ഹി സ്വദേശികളായ നമൻ, വിശാൽ എന്നീ സുഹൃത്തുക്കളുടെ കോഡ് എന്റർപ്രൈസ് എന്ന സ്ഥാപനത്തിന്റെ കഥ കേൾക്കൂ. മൂന്നു വര്ഷം മുൻപ് വീട്ടിൽ ഒരു പാർട്ടി നടന്നപ്പോഴാണ് ഈ സുഹൃത്തുക്കളുടെ ജീവിതം മാറ്റി മറിച്ച ആ സംഭവം ഉണ്ടാകുന്നത്.

പാർട്ടി കഴിഞ് എല്ലാവരും പിരിഞ്ഞു പോയപ്പോൾ വീട്ടിൽ അവശേഷിച്ചത് ഒരു ചാക്കോളാം സിഗരറ്റ് കുറ്റികൾ ആണ്. മണ്ണിൽ അലിഞ്ഞു ചേരാത്ത ഈ സിഗരറ്റ് കുറ്റികൾ പ്രകൃതിക്ക് എത്ര മാത്രം ദോഷം ചെയ്യുന്നു എന്നത് സംബന്ധിച്ച് ഇരുവരും പഠനം നടത്തി. നമന് അന്ന് ദൽഹി സർവകലാശാലയിൽ ബികോമിന് പഠിക്കുകയായിരുന്നു. സമൂഹത്തിന് ദോഷകരമായ സിഗരറ്റ് കുറ്റികൾ നല്ല രീതിയിൽ റീ യൂസ് ചെയ്യപ്പെടുകയാണ് എങ്കിൽ നല്ലതാണ് എന്ന് മനസിലാക്കിയ ഈ സുഹൃത്തുക്കൾ പിന്നീട് ആ വഴിക്ക് സഞ്ചരിച്ചു.

പലവിധ റീസൈക്ക്ളിംഗ് രീതികളെക്കുറിച്ച് പഠനം നടത്തി. ഒടുവിൽ ഹാനികരമല്ലാത്ത കെമിക്കലുകൾ ചേർത്ത് സിഗരറ്റ് കുറ്റിയിൽ നിന്നും പേപ്പർ, ചാരം, പഞ്ഞി എന്നിവ മാറ്റുന്നതിനായുള്ള രീതി വികസിപ്പിച്ചു. അവിടെ നിന്നും അവരുടെ സംരംഭം ആരംഭിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട സിഗരറ്റ് കുറ്റിയിൽ നിന്നും വളം, കീ ചെയിൻ, കുഷ്യൻ തുടങ്ങി അനേകം സാധനങ്ങൾ അവർ വികസിപ്പിച്ചു എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.എന്തിനേറെ പറയുന്നു സിഗരറ്റ് ചാരത്തിൽ നിന്നും അവർ ഇഷ്ടിക വരെ നിർമിച്ചു.

എന്നാൽ ഇത്തരത്തിൽ കൂടുതൽ കുഷ്യനുകളും മറ്റും ഉണ്ടാക്കുന്നതിനായി കൂടുതൽ സിഗരറ്റ് കുറ്റികൾ വേണ്ടി വന്നു. ബാംഗ്ലൂർ, ദൽഹി, മുംബൈ, പൂനെ, താനേ തുടങ്ങിയ ഇടങ്ങളിൽ വിബിൻസ് എന്ന പേരിൽ ബോക്സ് വച്ച് സിഗരറ്റ് വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ച് അവർ സിഗരറ്റ് കുറ്റികൾ ശേഖരിച്ചു. ഇത്തരത്തിൽ ശേഖരിക്കുന്ന സിഗരറ്റ് കുട്ടികൾക്ക് ഒരു ബോക്‌സിന് 250 രൂപ എന്ന നിലക്ക് അവർ നൽകിയിരുന്നു.

മൂന്നു വർഷത്തിനുള്ളിൽ സംരംഭം പച്ച പിടിച്ചു. സാമൂഹിക പ്രതിബദ്ധതയാർന്ന ഈ സംരംഭത്തിന് മികച്ച പ്രതികരണം തന്നെ ലഭിച്ചു. ഇപ്പോൾ തങ്ങളുടെ സംരംഭത്തിലൂടെ ലക്ഷങ്ങളുടെ പ്രതിമാസ വിറ്റുവരവ് ഈ സുഹൃത്തുക്കൾ നേടുന്നുണ്ട്. അടുത്തതായി സിഗരറ്റ് കുറ്റികൾ കൊണ്ട് കിടക്ക നിർമിച്ച് വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നമനും വിശാലും.

(Visited 1 times, 1 visits today)

Author: Staff Repporter

Leave a Reply

Your email address will not be published. Required fields are marked *