വൈദ്യപരിശോധനയ്ക്ക് ശേഷം 17കാരി വീട്ടിലെത്തിയത് അവശനിലയില്‍: കാരണം അന്വേഷിച്ച് പോയ പെണ്‍കുട്ടിയുടെ പിതാവ് സംഭവമറിഞ്ഞ് ഞെട്ടി

By on

പഞ്ചാബ്: പാക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം വൈദ്യപരിശോധനയുടെ മറവില്‍ സ്ത്രീകളുടെ ശരീരത്തില്‍ നിന്നും സ്‌പൈനല്‍ ഫ്‌ളൂയിഡ് ശേഖരിക്കുന്നതായി പരാതി.

വൈദ്യപരിശോധനയ്ക്ക് എത്തിയ 17കാരിയെ അവശനിലയില്‍ കണ്ടെത്തിയ പിതാവ് കാരണം അന്വേഷിച്ച് പോയപ്പോഴാണ് ഇതിന് പിന്നിലെ മാഫിയ സാന്നിധ്യം കണ്ടെത്തിയത്. പതിനാലോളം സ്ത്രീകളില്‍ നിന്നും ഇത്തരത്തില്‍ ഫ്‌ളൂയിഡ് ശേഖരിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

പാക് അധീന പഞ്ചാബിലെ ഹഫീസാബാദ് ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്. സര്‍ക്കാര്‍ വിവാഹ ധനസഹായം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കിയത്.

പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയില്‍ എത്തിയവരോട് നട്ടെല്ലില്‍ നിന്നും ദ്രാവകം കുത്തിയെടുത്തു പരിശോധന നടത്തിയാല്‍ മാത്രമേ സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുകയുള്ളു എന്നും ഇക്കൂട്ടര്‍ പറഞ്ഞു.

ശേഷം സ്ത്രീകളില്‍ നിന്നും സ്‌പൈനല്‍ ഫ്‌ളൂയിഡ് ശേഖരിച്ചു ഇവര്‍ വില്‍പന നടത്തി. പരിശോധനയ്ക്ക് എത്തിയ 17കാരി വീട്ടില്‍ അവശനിലയില്‍ തിരിച്ചെത്തിയതിനെ തുടര്‍ന്നു പിതാവ് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. സംഭവം മനസിലായ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതിപ്പെട്ടു.

Read More Related Articles