രണ്ടു യുവതികൾ തമ്മിൽ പ്രണയം ! ഒരുമിച്ചു ജീവിക്കാൻ ഒരു യുവതി ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തി ആണായി ! പിന്നെ നടന്ന കൊടുംചതി ഇങ്ങനെ !

By on

ദീപുവെന്ന അര്‍ച്ചനാ രാജിനു തന്റെ പ്രിയപ്പെട്ടവൾ ഒരിക്കലും തന്നെ ചതിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ലിംഗമാറ്റ ശാസ്ത്രക്രിയയിലൂടെ സ്വന്തം സ്വതം തന്നെ ഇല്ലാതായിപ്പോയതിന്‍റെ കഠിന വേദന. കാമുകി ചതിച്ചതിന്‍റെ നോവ് വേറെയും.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണ്‍ശരീരം സ്വീകരിച്ച കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശിയായ അര്‍ച്ചന അഥവാ ദീപു തന്റെ പെണ്‍സുഹൃത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത് എല്ലാ വഴികളും അടഞ്ഞതോടെയാണ്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ പ്രേരിപ്പിച്ച ശേഷം തന്നെ സുഹൃത്ത് വഞ്ചിച്ചുവെന്നാണ് ദീപു പറയുന്നു.

കമ്പനിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്ന ഇവര്‍ തമ്മിൽ പ്രണയത്തിലായിരുന്നു. കോഴിക്കോടുള്ള ഒരു സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരായിരുന്നു അര്‍ച്ചനയും സുഹൃത്തും. സുഹൃത്തുക്കളായിരുന്നു ഇവര്‍ തമ്മിൽ പ്രണയത്തിലായി. ഒരുമിച്ചു ജീവിയ്ക്കാന്‍ പങ്കാളികളില്‍ ഒരാള്‍ ആണായി മാറാന്‍ തീരുമാനിച്ചു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ശസ്ത്രക്രിയ നടത്തി ആണ്‍ശരീരം സ്വീകരിച്ചതെന്നും അര്‍ച്ചന പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം സുഹൃത്ത് നിര്‍ദേശിച്ച പ്രകാരം ദീപുവെന്ന പേരും സ്വീകരിച്ചു , എന്നാൽ അപ്പോഴേക്കും സുഹൃത്തിന്റെ മനസ്സ് മാറി. ഒരുമിച്ചു ജീവിയ്ക്കാമെന്ന വാക്ക് തെറ്റിച്ചു. കോടതിയിലും പോലീസിലും പിന്നെയൊരു മധ്യസ്ഥ ചര്‍ച്ചയിലും അവള്‍ നിലപാട് മാറ്റിപ്പറഞ്ഞു. ദീപുവിനെതിരെയാണ് സുഹൃത്ത് മൊഴിനല്‍കിയത്.

വാട്സാപ്പ് ചാറ്റും കോള്‍റെക്കോര്‍ഡും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ദീപുവിന്റെ കൈവശമുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തില്‍ ഇനി അര്‍ച്ചനയിലേക്കൊരു മടക്കമില്ല, ദീപുവായി ജീവിക്കും. ഒക്ടോബര്‍ 24ന് ചൈന്നെയിൽ വച്ചാണ് ദീപുവിന്റെ ലിംഗമാറ്റശസ്ത്രക്രിയ നടന്നത്. കൗണ്‍സിലിങ്ങും ഹോര്‍മോണ്‍ ടെസ്റ്റും നടത്തി വളരെ പെട്ടെന്ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയായിരുന്നു.

സുഹൃത്ത് നല്‍കിയ പേരും സുഹൃത്തിനായി മാറിയ ശരീരവും ഉപേക്ഷിക്കാന്‍ ദീപു തയ്യാറല്ല. എന്നാൽ ഒരുമിച്ചു ജീവിക്കാമെന്ന് വാഗ്ദാനം ചെയ്ത് സുഹൃത്ത് വഞ്ചിച്ച കഥ പുറംലോകം അറിയണമെന്ന് ദീപു തീരുമാനിക്കുകയായിരുന്നു. തന്റെ സ്നേഹം മനസിലേക്ക് അവള്‍ തിരിച്ചുവരുമെന്നാണ് ദീപു പ്രതീക്ഷിക്കുന്നത്.
– കടപ്പാട് – വി.എസ്. രഞ്ജിത്, മനോരമ

READ MORE:    ഇന്ന് ഗൃഹപ്രവേശം നടക്കേണ്ട വീട്ടിലെത്തിയത് വീട്ടമ്മയുടെ ജീവൻ നിലച്ച ശരീരം !


Read More Related Articles