മൂന്നാം ക്ലാസുകാരനെ കഴുത്തറുത്ത് കൊന്ന കേസ്; ആര്‍എസ്എസുകാരനായ പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും. കാസര്‍കോട് അഡി. സെഷന്‍സ് കോടതി ജഡ്ജി പി എസ് ശശികുമാറാണ് വിധി പ്രസ്താവിച്ചത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായ ഇരിയ സ്വദേശി കണ്ണോത്ത് വിജയന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെയാണ് വിജയന്‍ കഴുത്തറുത്ത് കൊന്നത്. സംഭവത്തില്‍ ഇരിയ കണ്ണോത്തെ വിജയന്‍ കുറ്റക്കാരനാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.

ഐപിസി 341, 302 വകുപ്പുകളിലായയാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ഫഹദിന്റെ പിതാവ് അബ്ബാസ് പറഞ്ഞു.

2015 ജുലൈ 9നായിരുന്നു കേസിനാസ്പദമായ സംഭവം. 60ഓളം സാക്ഷികളുണ്ടായിരുന്ന കേസില്‍ ഫഹദിന്റെ സഹോദരിയടക്കം 36 സാക്ഷികളെ കോടതി വിസ്തരിച്ചു.

(Visited 1 times, 1 visits today)

Author: Staff Repporter

Leave a Reply

Your email address will not be published. Required fields are marked *