“മി​സ്റ്റ​ർ പോ​സ്റ്റ്മാ​ൻ, ഈ ​ക​ത്ത് സ്വ​ർ​ഗ​ത്തി​ൽ എ​ത്തി​ക്കാ​മോ, ഇ​ന്ന് എ​ന്‍റെ അ​ച്ഛ​ന്‍റെ പി​റ​ന്നാ​ളാ​ണ്….” മരിച്ചു പോയ പിതാവിന് മകന്റെ കത്ത് !

By on

മി​സ്റ്റ​ർ പോ​സ്റ്റ്മാ​ൻ, ഈ ​ക​ത്ത് സ്വ​ർ​ഗ​ത്തി​ൽ എ​ത്തി​ക്കാ​മോ, ഇ​ന്ന് എ​ന്‍റെ അ​ച്ഛ​ന്‍റെ പി​റ​ന്നാ​ളാ​ണ്” മരിച്ചു പോയ പിതാവിന് മകന്റെ കത്ത്

അകാലത്തിൽ പൊലിഞ്ഞുപോയ പി​താ​വി​ന്‍റെ ജന്മദി​ന​ത്തി​ൽ മ​ക​ൻ സ്വ​ർ​ഗ​ത്തി​ലേ​ക്ക് അ​യ​ച്ച നി​ഷ്ക്ക​ള​ങ്ക​മാ​യ ക​ത്തും അ​തി​ന് ല​ഭി​ച്ച മ​റു​പ​ടി​യു​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടു​ന്ന​ത്. സ്കോ​ട്ട്ല​ൻ​ഡി​ലെ ബ്ലാ​ക്ക് ബേ​ണ്‍ സ്വ​ദേ​ശി​നി​യാ​യ ടെ​റി കൊ​പ്ലാ​ൻ​ഡാ​ണ് ത​ന്‍റെ മ​ക​ൻ ജാ​സ്, പി​താ​വി​ന് സ്വ​ർ​ഗ​ത്തി​ലേ​ക്ക് അ​യ​ച്ച ക​ത്തും അ​തി​നു ല​ഭി​ച്ച മ​റു​പ​ടി​യും ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച​ത്.

“മി​സ്റ്റ​ർ പോ​സ്റ്റ്മാ​ൻ, ഈ ​ക​ത്ത് സ്വ​ർ​ഗ​ത്തി​ൽ എ​ത്തി​ക്കാ​മോ, ഇ​ന്ന് എ​ന്‍റെ അ​ച്ഛ​ന്‍റെ പി​റ​ന്നാ​ളാ​ണ്’. എ​ന്നാ​യി​രു​ന്നു ടെ​റി​യു​ടെ ഏ​ഴു​വ​യ​സു​കാ​ര​ന​യ മ​ക​ൻ സ്വ​ർ​ഗ​ത്തി​ലേ​ക്ക് അ​യ​ച്ച ക​ത്തി​ൽ എ​ഴു​തി​യി​രു​ന്ന​ത്. ഈ ​ക​ത്ത് ശ്ര​ദ്ധി​യി​ൽ​പ്പെ​ട്ട ഡെ​ലി​വ​റി ഓ​ഫീ​സ് മാ​നേ​ജ​ർ ഇ​പ്ര​കാ​രം മ​റു​പ​ടി ന​ൽ​കി.

“പ്രി​യ​പ്പെ​ട്ട ജാ​സ്, നി​ന്‍റെ ക​ത്ത് സ്വ​ർ​ഗ​ത്തി​ലേ​ക്ക് അ​യ​ക്കാ​ൻ നേ​രം ഞ​ങ്ങ​ൾ ചി​ല​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചു. മാ​ത്ര​മ​ല്ല സ്വ​ർ​ഗ​ത്തി​ലു​ള്ള ഡാ​ഡി​യു​ടെ അ​ടു​ക്ക​ൽ ഈ ​ക​ത്ത് എ​ത്തി​ക്കു​വാ​ൻ ഞ​ങ്ങ​ൾ വി​ജ​യി​ച്ച​ത് എ​ങ്ങ​നെ​യാ​ണെ​ന്നും നി​ന്നോ​ട് പ​റ​യു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ബ​ഹി​രാ​കാ​ശ വ​സ്തു​ക്ക​ളെ​യും ന​ക്ഷ​ത്ര​ങ്ങ​ളെ​യും മ​റി​ക​ട​ന്ന് അ​വി​ടെ എ​ത്തു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടേ​റി​യ ഒ​ന്നാ​യി​രു​ന്നു.

പ​ക്ഷെ ഈ ​ക​ത്ത് അ​വി​ടെ എ​ത്തി​യെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു വ​രു​ത്ത​ണ​മാ​യി​രു​ന്നു. സു​ര​ക്ഷി​ത​മാ​യി ക​ത്തു​ക​ളെ​ത്തി​ക്കു​വാ​ൻ ഞ​ങ്ങ​ൾ എ​പ്പോ​ഴും കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കാ​റു​ണ്ട്. ഈ ​ക​ത്ത് സ്വ​ർ​ഗ​ത്തി​ൽ എ​ത്തി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ന്നാ​ൽ ക​ഴി​യു​ന്ന​തെ​ല്ലാം ഞാ​ൻ ചെ​യ്യും. സ്നേ​ഹ​ത്തോ​ടെ, സീ​ൻ മി​ലി​ഗ​ണ്‍, അ​സി​സ്റ്റ​ന്‍റ് ഡെ​ലി​വ​റി ഓ​ഫീ​സ് മാ​നേ​ജ​ർ’.

ഈ ​ക​ത്ത് ക​ണ്ട മ​ക​ൻ എ​ത്ര​ത്തോ​ളം സ​ന്തോ​ഷി​ച്ചു​വെ​ന്ന് ജാ​സി​ന്‍റെ അ​മ്മ ഫേ​സ്ബു​ക്കി​ൽ വ്യ​ക്ത​മാ​ക്കി. മാ​ത്ര​മ​ല്ല ത​ങ്ങ​ളെ അ​റി​യി​ല്ലാ​ത്ത ഒ​രാ​ൾ ഇ​ത്രെ​യും ബു​ദ്ധി​മു​ട്ടി എ​ന്‍റെ മ​ക​നെ സ​ന്തോ​ഷി​പ്പി​ച്ച​തി​ൽ ഞാ​ൻ അ​തി​യാ​യി സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്നും ടെ​റി പറയുന്നു.

READ MORE:     മൂത്രക്കല്ലിനെ പൊടിച്ചുകളയാനും വിഷത്തെ ശമിപ്പിക്കാനും ശ്വാസകോശ രോഗങ്ങൾക്കും നേത്രസംബന്ധിയായ രോഗങ്ങൾക്കും കൺകണ്ട മരുന്ന്


Read More Related Articles