ഭർത്താവായാൽ ഇങ്ങനെ വേണമെന്നു സ്ത്രീകൾ ! ഭാര്യയ്ക്കു രണ്ടുവട്ടം ധരിച്ച് ബോറടിക്കാതിരിക്കാൻ ഇദ്ദേഹം വാങ്ങിക്കൂട്ടിയത് 55,000 ഗൗണുകൾ !

By on

ഭർത്താവായാൽ ഇങ്ങനെ വേണമെന്നു പറഞ്ഞ് 83 വയസ്സുള്ള ഈ വൃദ്ധനെ അഭിനന്ദിക്കുകയാണ് സ്ത്രീകൾ. കാര്യമെന്തെന്നോ ?

ഭാര്യയ്ക്കു രണ്ടുവട്ടം ധരിച്ച് ബോറടിക്കാതിരിക്കാൻ ഇദ്ദേഹം വാങ്ങിക്കൂട്ടിയത് 55,000 ഗൗണുകൾ എന്ന വാർത്ത തന്നെ. അമേരിക്കയിലെ അരിസോണയിൽ വസിക്കുന്ന ജർമൻകാരായ പോൾ ബ്രോക്മൻ, മാർഗറ്റ് ദമ്പതികളാണ് താരങ്ങൾ.

61 വർഷമായി ദാമ്പത്യം ആഘോഷിക്കുന്ന ഇവർ ഗൗണുകൾ വയ്ക്കാൻ പ്രത്യേകം സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. 50 അടി നീളമുള്ള അറകളിൽ നിരത്തി വച്ചിരിക്കുകയാണ് ഗൗണുകൾ. ജർമനിയിലെ ഒരു ഡാൻസ് ഹാളിൽവച്ച് മാർഗറ്റിനെ കണ്ട അന്നു മുതൽ തുടങ്ങിയതാണ് തന്റെ ശീലമെന്ന് ബ്രോക്മാൻ പറയുന്നു.

അന്ന് അതിമനോഹരമായ വസ്ത്രമായിരുന്നു അവർ അണിഞ്ഞിരുന്നത്. ആ രാത്രി രണ്ടുപേരും ഏറെ നേരം ഡാൻസ് ചെയ്തു, വൈകാതെ പ്രണയത്തിലായി. 1950 കളിലെ ഫാഷനാണ് ബ്രോക്മാന് താൽപര്യം. ഒന്നും രണ്ടുമായി വാങ്ങിത്തുടങ്ങി 55,000 എന്ന നമ്പറിലെത്തി.

എങ്കിലും 2014നുശേഷം കക്ഷി വസ്ത്രം വാങ്ങുന്നതു നിർത്തി. വയ്ക്കാൻ ഇടമില്ലാത്തതു തന്നെ കാരണം. വാങ്ങുന്നതെല്ലാം പുതു വസ്ത്രങ്ങളാണെന്ന ധാരണവേണ്ട. ഏറെയും സെക്കൻഡ്‌സ് സ്റ്റോറുകളിൽനിന്നാണ് കണ്ടെത്തിയത്. ഒരു സമയത്ത് അമേരിക്കൻ ഡിപ്പാർട്‌മെന്റ് സ്റ്റോറുമായി ബ്രോക്മന് ഗൗണെടുക്കുന്നതിന് പ്രത്യേക ഡീൽ തന്നെ ഉണ്ടായിരുന്നു.

ഫാഷൻ മാറുമ്പോൾ സ്‌റ്റോറിൽനിന്ന് തന്നെ വിളിച്ച്, വളരെ ന്യായമായ വിലയ്ക്ക് ഗൗണുകൾ നൽകുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ഗൗണുകൾ മെല്ലെ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് ദമ്പതികൾ. 7000 എണ്ണം ഇവർ വിറ്റു. 200 സ്‌പെഷൽ വസ്ത്രങ്ങൾ ഒഴികെയുള്ളതെല്ലാം വിൽക്കാൻ ബ്രോക്മൻ തയാറാണ്.

ഇത്രയൊക്കെ വസ്ത്രങ്ങൾക്കുടമയായ മാർഗറ്റ് എന്തു പറയുന്നു എന്നു ചോദിച്ചാൽ അവർക്ക് വസ്ത്രത്തിലൊന്നും അത്ര കമ്പമില്ലെന്ന മറുപടിയാണ് ബ്രോക്മന് പറയുക.

READ MORE:       ഔഷധവും ഇലകറിയുമാണ് പുതിനയും മല്ലിചപ്പും ! കൊടും വിഷം പ്രയോഗിച്ചത് ഇനി വേണ്ട ! പുതിനയും മല്ലിചപ്പും അടുക്കളത്തോട്ടത്തിൽ കൃഷിചെയ്യന്നത് ഇങ്ങനെ


Read More Related Articles