
കോഴക്കോട് : മരണങ്ങളിൽ ഏറ്റവും ഭയാനകവും ദയനീയവുമായ മരണമാണ് പേ വിഷബാധ മൂലമുണ്ടാകുന്ന മരണം . നിരവധി മരണങ്ങൾ നേരിട്ട് കണ്ടിട്ടുള്ള അനുഭവ സമ്പന്നരായ ഡോക്ക്റ്റർമാർ പോലും കാണാൻ മടിക്കുന്ന മരണം. അത്രയും ഭീതിതമാണ് പേ വിഷബാധയേറ്റ വ്യക്തി മരണത്തിന് മുൻപ് പ്രകടിപ്പിക്കുന്ന കാര്യങ്ങൾ. വിഷബാധ സ്ഥിരീകരിച്ചാൽ മരണം മാത്രമായിരുന്നു രോഗ മുക്തി. അണ്ണാറക്കണ്ണൻ മുതൽ നായ വരെയുള്ള മൃഗങ്ങളിൽ നിന്നും മനുഷ്യന് പേ വിഷബാധയേൽക്കാം. നഖം കൊണ്ടുള്ള ഒരു പോറൽ പോലും ഈ വിഷബാധക്ക് കാരണമാകും.
ശരീരത്തിലെ ചെറിയ പേശികളെ ബാധിക്കുന്ന പേവിഷം തൊണ്ടയിലെ പേശികളിളെ നിശ്ചലമാക്കുന്നത് മൂലം വെള്ളം ഇറക്കാൻ പോലും കഴിയാത്ത അവസ്ഥ രോഗിയിൽ ഉണ്ടാക്കുകയും ഹൈഡ്രോഫോബിയ എന്ന ഭയാനകമായ മാനസികാവസ്ഥയിലേക്ക് രോഗിയെ എത്തിക്കുകയും ചെയ്യുന്നു. നിലവിൽ ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പ്പല്ലാതെ മറ്റൊരു മരുന്നും കണ്ടെത്തിയിരുന്നില്ല.
ആധുനിക വൈദ്യശാസ്ത്രം മുട്ടുമടക്കിയ ഈ അസുഖത്തെ തോൽപ്പിക്കുന്ന മരുന്ന് കണ്ടെത്തി പേറ്റന്റ് സമ്പാദിച്ചിരിക്കുകായാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശി ശിവരാമൻ വൈദ്യർ. പൂർവ്വികരുടെ താളിയോല ഗ്രന്ഥങ്ങളിൽ നിന്നുള്ള അറിവും 36 വർഷത്തെ കഠിനമായ പരീക്ഷണ നിരീക്ഷണങ്ങളുമാണ് വൈദ്യ ശാസ്ത്ര ലോകത്ത് വിപ്ലവം സൃഷ്ട്ടിച്ച ഈ അത്ഭുത പച്ചമരുന്നിന്റെ കണ്ടുപിടുത്തത്തിലേക്ക് ശിവരാമൻ വൈദ്യരെ നയിച്ചത്.
നിലവിൽ പേവിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ലോകത്ത് ഒരു ചികിത്സയ്ക്കും രോഗിയെ മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിയില്ലെന്നിരിക്കെ . വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമാക്കിയതിന് ശേഷം 36 മണിക്കൂറിനുള്ളിൽ അതായത് ഒന്നര ദിവസത്തിനുള്ളിൽ ശിവരാമൻ വൈദ്യരുടെ ഈ മരുന്ന് കഴിക്കുകയാണെങ്കിൽ രോഗിയെ രക്ഷപ്പെടുത്താൻ കഴിയും എന്നതാണ് വൈദ്യ ശാസ്ത്ര ലോകം ഈ കണ്ടുപിടുത്തത്തെ അത്ഭുതമായി കണക്കാക്കുന്നത്.
ഈ മരുന്നിന്റെ പേറ്റന്റിനായി 2008 ൽ തന്നെ ശിവരാമൻ വൈദ്യർ അപേക്ഷ നൽകിയെങ്കിലും നിരവധി പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം മരുന്നിന്റെ ഫലം സ്ഥിരീകരിക്കുകയും പേറ്റന്റ് ലഭിക്കുകയും ചെയ്തത് ഇപ്പോഴാണ്. ബാംഗ്ലൂർ “നിം ഹാൻസ്” റിസേർച് സെന്ററിൽ നടത്തിയ പരിശോധനയിൽ മരുന്ന് കഴിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ പേ വിഷ വൈറസ്സുകൾ നിർജീവമാകുന്നതായി കണ്ടെത്തി. തെരുവുനായ ശല്യം രൂക്ഷമായ കേരളത്തിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും തന്നെ ഈ മരുന്നിന്റെ ആവശ്യകത അനിവാര്യമായ സാഹചര്യമാണ് നിലവിലുള്ളത്.
വിശദമായ വീഡിയോ :-
(കടപ്പാട് ജനം ടിവി)
വ്യാവസായിക അടിസ്ഥാനത്തിലുള്ള മരുന്നിന്റെ നിർമ്മാണത്തിനായി സർക്കാരിന്റെയോ സ്വകാര്യ കമ്പനികളുടെയോ സഹായം തേടിയിരിക്കുകയാണ് ശിവരാമൻ വൈദ്യർ. ആയുർവേദ മരുന്നായതിനാൽ തന്നെ സൈഡ് എഫ്ഫക്റ്റ് ഒന്നും തന്നെ ഉണ്ടാകുന്നില്ല എന്നതാണ് ഈ മരുന്നിന്റെ മറ്റൊരു പ്രത്യേകത. ലോകത്താകമാനമുള്ള രോഗികൾക്ക് ആശ്വാസമായി മാറാൻ തുടങ്ങുന്ന ഈ ദിവ്യഔഷധം ആയുർവേദത്തിനും കേരളത്തിനും അഭിമാനമായിത്തീരും എന്നതിൽ സംശയമില്ല.
ഉപകാരപ്രദമായ ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് പൊതുജനങ്ങളിൽ എത്തിക്കൂ…