പഠിച്ചിറങ്ങുന്ന ഡോക്കറ്റർമാർ അനുഭവിക്കുന്നത് കനത്ത തൊഴിൽ ദാരിദ്ര്യം ; ജോലികിട്ടിയാലും ശമ്പളമില്ല

ഡോക്ക്ടർ ഉദ്യോഗം എന്നത് സമൂഹത്തിൽ തൊഴിൽ എന്നതിലുപരി വലിയ ഒരു സ്ഥാനമാണ്. അർഹരായവർ ആ പദവിയിൽ എത്തിയാൽ സമൂഹത്തിന് അവർ ചെയ്യുന്ന സേവനമാണ് അതിനുള്ള കാരണം. ഒരു രോഗിയെ സംബന്ധിച്ചിടത്തോളം രോഗ മുക്തി നൽകുന്ന ഒരു വൈദ്യൻ ദൈവതുല്യനാണ്. പകരം വയ്ക്കാനില്ലാത്ത ജോലിക്കാരാണ് ഭിഷഗ്വരന്മാർ.

എന്നാൽ ഈ മഹത്തായ സാമൂഹിക അംഗീകാരം നേടിയെടുക്കാനും അതുവഴി വിവാഹ മാർക്കറ്റിലും കുടുംബ സദസുകളിലും “മിന്നും താരമായി” മക്കളെ മാറ്റിയെടുക്കാൻ പണമൊഴുക്കി മത്സരിക്കുന്ന ഒരു രക്ഷിതാക്കളുടെ സമൂഹമാണ് ഇന്ന് കേരളത്തിലുള്ളത്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്വകാര്യ മാനേജ്‌മെന്റിന് അവർ ചോദിക്കുന്ന പണം കൊടുത്താൽ എത്ര അനർഹനായ വിദ്യാർത്ഥിയെയും അവർ 5 കൊല്ലം കൊണ്ട് ഡോക്റ്റർ ആക്കിത്തരും. അതിനാവശ്യപ്പെടുന്ന തുക ലക്ഷങ്ങൾ കടന്ന് കോടികളിലെത്തി നിൽക്കുന്ന സാഹചര്യമാണ് നിലവിൽ.

ഇത്തരത്തിൽ പഠിച്ചിറങ്ങുന്ന ഒരു ഡോക്ക്റ്ററുടെ സാമൂഹിക പ്രതിബദ്ധത എത്രമാത്രം ഉണ്ടാകും എന്ന കാര്യത്തിൽ ആർക്കും മറിച്ചൊരഭിപ്രായമുണ്ടാകാൻ വഴിയില്ല, തന്റെ മുന്നിൽ എത്തുന്ന ഏതൊരു രോഗിയെയും തന്റെ പഠന ചിലവിന്റെ പലിശ തിരിച്ചടയ്ക്കാൻ വേണ്ടിയുള്ള വിൽപ്പന ചരക്കായേ അയ്യാൾക്ക് എന്ന യാഥാർഥ്യം അവിടെ നിൽക്കട്ടെ. ആതുര സേവന മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകി ആരോഗ്യ രംഗത്തെ തന്നെ ഉടച്ചു വാർക്കാൻ കഴിയുന്നു അർഹരായവരും ആത്മ സമർപ്പണമുള്ളവരുമായ ഒരു വലിയ വിഭാഗം വിദ്യാർത്ഥികളുടെ മാർഗത്തിൽ തടസമായി മാറുകയാണ് പണമുള്ളവർ എന്ന അർഹതയാൽ മാത്രമിവർ.

എന്നാൽ ഇനി വരുന്ന എം ബി ബി എസ്സ് ബിരുദധാരികളെ കാത്തിരിക്കുന്നത് കടുത്ത തൊഴിൽ ക്ഷാമമാണ് എന്നാണ് ഇപ്പോൾ പുറത്തുവന്ന കണക്കുകൾ പറയുന്നത്. സംസ്ഥാനത്ത് മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ള പതിനായിരത്തോളം പുതിയ ഡോക്റ്റർമാർ തൊഴിൽ രഹിതരാണെന്നതാണ് ആ കണക്കിന്റെ ഉള്ളടക്കം. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ ക്ഷാമം അനുഭവിക്കുന്ന ബി ടെക് ബിരുദദാരികളോട് മത്സരിക്കുന്നത് ഇനി എം ബി ബി എസ് ബിരുദധാരികളായിരിക്കും

കേരളം കൂടാതെ തമിഴ്‌നാട് കർണ്ണാടക പോലുള്ള അയൽ സംസ്ഥാനങ്ങളിലെ സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ തൊഴിലില്ലാതെ അലയുന്ന ഒരു സാഹചയമാണ് സംജാതമായിരിക്കുന്നത്. എൻ ആർ ഐ സീറ്റിൽ കോടികൾ വാരിയെറിഞ്ഞാണ് പലരും ഡോക്ടര്മാരായി എത്തുന്നത് ഇവരെ കാത്തിരിക്കുന്ന ജോലിയുടെ ശമ്പളമാകട്ടെ വളരെ തുച്ഛവും. ഇന്ത്യയിൽ സീറ്റിന് ലഭ്യതയില്ലാത്ത പലരും റഷ്യ ചൈന മുതലായ വിദേശ രാജങ്ങളിൽ നിന്നും ബിരുദം കരസ്ഥമാക്കി തിരിച്ചെത്തുന്നു.

ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ മോഡേൺ മെഡിസിനിൽ മാത്രം അറുപതിനായിരത്തോളം ഡോക്ക്റ്റർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ സർക്കാർ ഡോക്റ്റർമാർ ഏഴായിരത്തോളവും. ഈ സാഹചര്യം മുതലാക്കി സ്വകാര്യ ആശുപത്രികൾ ച്യൂഷണവും തുടങ്ങിയിരിക്കുകയാണ് കുറഞ്ഞ ജോലിക്ക് ജോലിചെയ്യാൻ താല്പര്യമുള്ള ഡോക്ക്റ്റർമാർക്കായ് അവർ വിലപേശുകയാണ്. പ്രതിമാസം 15000 രൂപ ശമ്പളത്തിൽ ജോലി ചെയ്യാൻ വരെ അവർക്ക് പുതിയ ഡോക്ക്റ്റർ മാരെ കിട്ടുന്നു. വിദേശത്തു നിന്നും ബിരുദം സമ്പാദിച്ചവരാണ് ഇവരിൽ കൂടുതലും.

കുറച്ചുകാലം മുൻപ് വരെ ഗൾഫിലും വിദേശത്തും കേരളത്തിൽ നിന്നുമുള്ള ഡോക്ക്ടർമാർക്ക് വലിയ മൂല്യമായിരുന്നു. അമേരിക്ക പോലുള്ള വൻകിട രാജ്യങ്ങളിലെ ആശുപത്രികളിലും നമ്മുടെ ഡോക്ക്ടർമാർക്ക് വലിയ സ്ഥാനമായിരുന്നു. കേരളം സർക്കാർ മെഡിക്കൽ കോളേജുകളിലെ പഠന നിലവാരമായിരുന്നു അതിന് കാരണം. എന്നാലിപ്പോൾ കൂണുകൾ പോലെ മുളച്ചു പൊന്തിയ സ്വാശ്രയ മെഡിക്കൽ കോളേജുകൾ വർഷാവർഷം പുറത്തുവിടുന്ന ഡോക്ക്ടർമാർക്ക് എവിടെയും സ്വീകാര്യത കിട്ടുന്നില്ല.

നിലവിലുള്ള സർക്കാർ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും പ്രവേശനത്തിന് മെറിറ്റിന് പ്രാമുഖ്യം നൽകുകയും ചെയ്യുകയും. മാതാപിതാക്കൾ മക്കളുടെ യഥാർത്ഥ അഭിരുചികളെ കണ്ടെത്തി അവയെ പരിപോഷിക്കുകയും അതിൽ തൊഴിൽ സാധ്യത ഉറപ്പു വരുത്താൻ അവരെ സഹായിക്കുകയും ചെയ്യുകയും. യഥാർത്ഥ കഴിവും അർപ്പണ ബോധവുമുള്ള കുട്ടികളെ മാത്രം മെഡിക്കൽ രംഗത്ത് പ്രവേശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യാത്ത പക്ഷം കേരളത്തിലെ ഏറ്റവും വലിയ തൊഴിലന്വേഷികളായി അലയാനായിരിക്കും നമ്മുടെ യുവ ഡോക്ക്ടര്മാരുടെ വിധി.

ഉപകാരപ്രദമെങ്കിൽ വാർത്ത ഷെയർ ചെയ്ത് ജനങ്ങളിൽ എത്തിക്കൂ…

 

 

 

(Visited 1 times, 1 visits today)

Author: Staff Repporter

Leave a Reply

Your email address will not be published. Required fields are marked *