ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ത​നി​ക്ക് ജ​ന്മം ന​ൽ​കി​യ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടിക്കൊരുങ്ങി യുവാവ് !

By on

ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ ത​നി​ക്ക് ജ​ന്മം ന​ൽ​കി​യ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി 27കാ​ര​നാ​യ മ​ക​ൻ.

ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ഇ​യാ​ളു​ടെ പേ​ര് റാ​ഫേ​ൽ സാ​മു​വ​ൽ എ​ന്നാ​ണ്. ഒ​രു വ്യ​ക്തി​ക്ക് അ​യാ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ജ​ന്മം ന​ൽ​കു​ന്ന​ത് തെ​റ്റാ​ണെ​ന്നാ​ണ് സാ​മു​വ​ലി​ന്‍റെ വാ​ദം. ഒ​രു വ്യ​ക്തിയുടെ സ​മ്മ​ത​മി​ല്ലാ​തെ അ​യാ​ളെ ഈ ​ലോ​ക​ത്തേ​ക്കു കൊ​ണ്ടു​വ​രാ​ൻ പാ​ടി​ല്ലെ​ന്നും.

അ​ങ്ങ​നെ ചെ​യ്താ​ൽ ഈ ​ജീ​വി​ത​ത്തി​ലെ വി​ഷ​മ​ത​ക​ൾ അവർ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും റാ​ഫേ​ൽ വി​ശ്വ​സി​ക്കു​ന്നു. ഒ​രു കാ​ര്യ​ത്തി​നും നി​ങ്ങ​ൾ മാ​താ​പി​താ​ക്ക​ളെ അ​നു​സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ഇ​ന്ത്യ​യി​ലെ ഓ​രോ കു​ട്ടി​ക​ളോ​ടും എ​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ന്ന് റാ​ഫേ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

എ​നി​ക്ക് എ​ന്‍റെ മാ​താ​പി​താ​ക്ക​ളെ ഇ​ഷ്ട​മാ​ണ്. ഞ​ങ്ങ​ൾ ത​മ്മി​ൽ വ​ള​രെ മി​ക​ച്ച ബ​ന്ധ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ അ​വ​ർ അ​വ​രു​ടെ സ​ന്തോ​ഷം നി​റ​വേ​റ്റാ​ൻ മാ​ത്ര​മാ​ണ് എ​നി​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. റാ​ഫേ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ഠ​ന​ത്തി​നും മ​റ്റ് കാ​ര്യ​ങ്ങ​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന​തും അ​വ​രെ ശ​കാ​രി​ക്കു​ന്ന​തും റാ​ഫേ​ൽ നി​ശി​ത​മാ​യി വി​മ​ർ​ശി​ക്കു​ക​യാ​ണ്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ദ്ദേ​ഹം ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നെ​ഴു​തു​ന്ന​ത്.

READ MORE:       മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ജയില്‍ ശിക്ഷ ! മാതാപിതാക്കള്‍ക്ക് ഭക്ഷണം, താമസം, ചികിത്സ, സുരക്ഷ എന്നിവ ഉറപ്പുവരുത്തണം


Read More Related Articles