കൈ ഉള്ളതായിപ്പോലും തോനുന്നില്ല; ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് നടന്‍ ആര്‍ മാധവന്‍

By on

തോളിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലാണ് നടന്‍ ആര്‍ മാധവന്‍. വലത്തേ തോളിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ശസ്ത്രക്രിയ വിവരം മാധവന്‍ പുറത്തുവിട്ടത്. ശസ്ത്രക്രിയയയ്ക്ക് ശേഷം കൈ ഉള്ളതായി പോലും തോനുന്നില്ലെന്നും താരം ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ തോളിന് പരിക്ക് പറ്റാനുണ്ടായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുഞ്ചിരിച്ചുകൊണ്ട് കിടക്കുന്ന ചിത്രത്തിനൊപ്പമാണ് തനിയ്ക്ക് പരിക്കുപറ്റി ശസ്ത്രക്രിയ നടന്നതായി മാധവന്‍ അറിയിച്ചത്. വേദനയിലും പുഞ്ചിരിക്കുന്ന മാധവന്റെ മുഖം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

പ്രിയപ്പെട്ട താരത്തിന് എത്രയും വേഗം സുഖമാകട്ടെ എന്ന് ആശംസിക്കുന്ന കമന്റുകളാണ് ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി മാധവന്‍ ഷെ.ര്‍ ചെയ്ത ഫോട്ടോയ്ക്ക് താഴെ നിറയുന്നത്.

മണി രത്‌നത്തിന്റെ അലൈപായുതെയിലൂടെയാണ് മാധവന്‍ സിനിമാരംഗത്തെത്തുന്നത്. പിന്നീട് കണ്ണത്തില്‍ മുത്തമിട്ടാല്‍, അയുത എഴുത്ത് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി. പിന്നീട് ഹിന്ദിയിലേക്കും ചുവടുവച്ച മാഡി ഒരുടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നതിനിടയിലാണ് അപകടം.

ഒരിടവേളയ്ക്ക് ശേഷം വേട്ട, ഇരുതി സുട്രുതു, വിക്രം വേദ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും ബോളിവുഡിലും വീണ്ടും സജീവമാകുകയാണ് മാധവന്‍. ഗൗതം മോനോന്റെ പുതിയ ചിത്രത്തിലായിരിക്കും മാധവന്‍ അടുത്തതായി അഭിനയിച്ച് തുടങ്ങുക.

Category: Film | Tags: | Comments: 0 | Page view : 0

Read More Related Articles