ഉഗ്രശബ്ദത്തോടെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ഞെട്ടിപ്പിക്കുന്ന വീഡിയോ

ഹവായ് ദ്വീപിലെ കിലുവെയ്യ അഗ്നിപര്‍വതം കഴിഞ്ഞദിവസം ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് ശക്തമായ ലാവാ പ്രവാഹവും ഒഴുകിയെത്തി.

ലാവ ഒഴുക്കിനു പിന്നാലെ പര്‍വതമേഖലയില്‍ മിനിട്ടുകളോളം തീവ്രതയേറിയ ഭൂകമ്പവും അനുഭവപ്പെട്ടു.

ലോകത്തെ മുഴുവന്‍ നടുക്കിയ ഈ ഭീകരദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത് സമീപവാസിയായ കെയ്ത്ത് ബ്രോക്ക് എന്ന യുവാവാണ്. ഇദ്ദേഹത്തിന്റെ വീടിന്റെ സമീപമുള്ള പൂന്തോട്ടം വരെ ലാവ ഒഴുകിയെത്തിയിരുന്നു. അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 35ലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് കിലുവെയ്യയുടെ തെക്കുകിഴക്കന്‍ മേഖലയില്‍ ഭൂകമ്പമാപിനിയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

(Visited 2 times, 2 visits today)

Author: Staff Repporter

Leave a Reply

Your email address will not be published. Required fields are marked *