ഇരുമ്പ് സ്വര്‍ണമാക്കാന്‍ കഴിവുള്ള നീലക്കൊടുവേലിയെക്കുറിച്ച് അറിയാമോ ?

By on

 

..സത്യമോ മിഥ്യയോ എന്നറിയില്ല ..പണ്ട് മുതൽക്കെ നാം അതിശയതോടെ കേൾക്കുന്നവ …

സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് നീലക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago auriculata). 1.8 മീറ്റർ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി. നല്ല വെളിച്ചവും നീർവാർച്ചയുള്ള മണൽകലർന്നമണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത്. ഉദ്യാന സസ്യമായി വച്ചു പിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറമാണ്. വെള്ള കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ ഇംഗ്ലീഷിൽ ഇത് Cape Leadwort എന്ന് അറിയപ്പെടുന്നു.. വെള്ള ,ചെത്തി കൊടുവേലികൾക്ക് പകരമായി ഇതിന്റെ വേരും മരുന്നായി ഉപയോഗിക്കാറുണ്ട്. സീബ്രനീലി എന്ന ശലഭത്തിന്റെ ആഹാര സസ്യവും ഇതാണ്.

ജയസൂര്യ നായകനായ ആട് ഒരു ഭീകര ജീവി‌യാണ് എന്ന സിനിമ നീലക്കൊടുവേലി അന്വേക്ഷിച്ച് നടക്കുന്ന ഒരു സംഘത്തിന്റെ കഥയാണ്. നീലക്കൊടുവേലി ഒരു അപൂർവ സസ്യമാണെന്നും ഇതിന്റെ പൂ‌വ് കൈവശം വച്ചാൽ കൈ നിറയെ പണമുണ്ടാകുമെന്നുമൊക്കെ നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. Cape Leadwort എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന, സൗത്ത് ആഫ്രിക്കയിൽ നിന്ന് എത്തിയ ഒരു അലങ്കാരച്ചെടിക്ക് മലയാളികൾ നീലക്കൊടുവേലി എന്നാണ് വിളിക്കുന്ന‌ത് Plumbago auriculata എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ചെടിക്ക് കഥകളിൽ പറയുന്ന നീലക്കൊടുവേ‌ലിയുമായി ബന്ധമൊന്നുമി‌ല്ലാ.

കഥകളിലെ നീലക്കൊടുവേലി

പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടി‌ട്ടുള്ള നീലക്കൊടുവേലിയേക്കുറിച്ചാണ് കഥകൾ പ്രചരിക്കുന്നത്. ഒരിക്കലും നശിക്കാത്ത പൂ‌വാണ് കഥകളിലെ നീലക്കൊടുവേലി. ഇ‌വ കഴിച്ചാൽ അമാനുഷിക ശക്തികൾ ഉണ്ടാകുമെന്നാണ് ഒരു വിശ്വാസം. കോട്ടയം ജില്ലയിലെ ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിൽ നീലക്കൊടുവേലി വളരുന്നുണ്ടെന്നാണ് വിശ്വാസം. ഇവിടെ നിന്നാണ് മീനച്ചിലാർ ഉറവയെടുക്കുന്നത്. അതിനാൽ മീനച്ചിലാറിലൂടെ നീലക്കൊടുവേലി ഒഴുകുന്നുണ്ടെന്ന ഒരു വിശ്വാസം ‌പ്രചരിക്കുന്നുണ്ട്. നീലക്കൊടുവേലി ഒഴുകുന്ന നദി ആയതിനാൽ മീനച്ചിലാറിലെ വെള്ളത്തിന് ഔഷധ ഗുണം ഉണ്ടെന്നും ഒരു വിശ്വാസമുണ്ട്.

നീലക്കൊടുവേലിയെക്കുറിച്ച് പ്രചരിക്കുന്ന ചില അന്ധവിശ്വാസങ്ങൾ.

∙ നീലക്കൊടുവേലിയൊരു മിത്ത് ആണ്, ‘യതി’ പോലെ.

.നീലക്കൊടുവേലിയെന്ന ചെടിയെപ്പറ്റി ധാരാളം കഥകളുണ്ട്. നീലക്കൊടുവേലി എന്ന പൂച്ചെടിക്ക് ഇരുമ്പ് സ്വര്‍ണമാക്കാന്‍ കഴിവുണ്ടെന്നാണു വിശ്വാസം.

.ചെമ്പോത്തിന്റെ കൂട് നീലക്കൊടുവേലി എന്ന അപൂര്‍വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണു വയ്ക്കുകയത്രേ. നീലക്കൊടുവേലി ഒഴുകുന്ന വെള്ളത്തിലിട്ടാല്‍ ഒഴുക്കിനെതിരെ നീങ്ങുമെന്നും വിശ്വാസമുണ്ട്. വന്‍വിലപിടിപ്പുള്ള ഔഷധച്ചെടിയാണു നീല കൊടുവേലിയെന്നും അതുകൊണ്ട് ആരെങ്കിലും ചെമ്പോത്തിന്റെ കൂട് കണ്ടെത്തിയാല്‍ ആള്‍ വലിയ ധനികനാകുമെന്നും വിശ്വാസം നിലവിലുണ്ടായിരുന്നു.

.ഇതുപോലെയാണു വെള്ളക്കൊടുവേലിയും. നീലക്കൊടുവേലി വീട്ടിലുണ്ടായിരുന്നാല്‍ എന്നും ഐശ്വര്യമുണ്ടാകുമെന്നാണു വിശ്വാസം.

.ചെമ്പോത്തിന്റെ കൂട് എടുത്ത് ഒഴുക്കുവെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ നീന്തി പോകുന്നതു കൊടുവേലി!

.കൊടുവേലി മലമ്പ്രദേശങ്ങളില്‍ മാത്രമേ കാണപ്പെടുകയുള്ളൂ. ഹനുമാന്‍ മൃതസജ്ഞീവനി എടുക്കാന്‍ പോയപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഔഷധമാണു നീലക്കൊടുവേലി എന്നും പറയപ്പെടുന്നു.

 

 

∙ ചെമ്പോത്തിൻറെ കൂട് നീലക്കൊടുവേലി എന്ന അപൂർ‌വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണു വയ്ക്കുകയത്രേ.നീലക്കൊടുവേലി ഒഴുകുന്ന വെള്ളത്തിലിട്ടാൽ ഒഴുക്കിനെതിരെ നീങ്ങുമെന്നും വിശ്വാസമുണ്ട്. വൻ‌വിലപിടിപ്പുള്ള ഔഷധച്ചെടിയാണു നീല കൊടുവേലിയെന്നും അതുകൊണ്ട് ആരെങ്കിലും ചെമ്പോത്തിന്റെ കൂട് കണ്ടെത്തിയാൽ ആൾ വലിയ ധനികനാകുമെന്നും വിശ്വാസം നിലവിലുണ്ടായിരുന്നു.

∙ ഇതുപോലെയാണു വെള്ളക്കൊടുവേലിയും. നീലക്കൊടുവേലി വീട്ടിലുണ്ടായിരുന്നാൽ എന്നും ഐശ്വര്യമുണ്ടാകുമെന്നാണു വിശ്വാസം. ഇതിൽ എന്നും നീല പൂക്കൾ കാണും. പൂവു ചവച്ചാൽ വായിൽ പൊള്ളലുണ്ടാകുമെന്നും പറയുന്നു.

∙ ചെമ്പോത്തിന്റെ കൂട് എടുത്ത്‌ ഒഴുക്കുവെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ നീന്തി പോകുന്നതു കൊടുവേലി!

∙ നീലയെന്ന പേര് പൂവിന്റെ നിറം നോക്കിയല്ലെന്നും ഇലയിലും തണ്ടിലും കാണുന്ന നീലരാശി കണ്ടിട്ടാണെന്നും പറയുന്നു. ചുവന്ന പൂവുള്ള കൊടുവേലിയെയം നീലക്കൊടുവേലി എന്നു പറയാറുണ്ട്.

∙ കൊടുവേലി മലമ്പ്രദേശങ്ങളിൽ മാത്രമേ കാണപ്പെടുകയുള്ളൂ. ഹനുമാൻ മൃതസജ്ഞീവനി എടുക്കാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന ഔഷധമാണു നീലക്കൊടുവേലി എന്നും പറയപ്പെടുന്നു.

Read More Related Articles