അച്ഛന് കരളിൽ കാൻസർ, മകന് ഹൃദയവാല്‍വിൽ തകരാര്‍, മരുന്നിനോ ഭക്ഷണത്തിനോ പണമില്ലാതെ നട്ടംതിരിയുന്ന ഈ സാധുകുടുംബത്തെ സഹായിക്കാം

By on

ഹൃദയമുള്ള കനിവുള്ള മനുഷ്യരുടെ സഹായം പ്രതീക്ഷിക്കുകയാണ് കൊച്ചി മുളന്തുരുത്തിയിലെ അച്ഛനും മക്കളും . അച്ഛന്‍റെ കരളിനെ ബാധിച്ച അര്‍ബുദ രോഗത്തിന്‍റെ ചികില്‍സയ്ക്ക് പണമില്ലാതെ വലയുമ്പോഴാണ് അഞ്ചു വയസുകാരന്‍ മകന്‍റെ ഹൃദയവാല്‍വിലെ തകരാര്‍ തിരിച്ചറിഞ്ഞത്. മരുന്നു പോയിട്ട് നിത്യവുമുളള ആഹാരത്തിനു പോലും കഴിവില്ലാതെ നട്ടം തിരിയുകയാണ് ഈ സാധു കുടുംബം.

കഷ്ടപ്പാടും രോഗരങ്ങളും ദാരിദ്രവും ആയി സങ്കടത്തിന്‍റെ കടലിരമ്പുന്ന മനസുമായാണ് സുരേഷ് ഈ രണ്ടു കുഞ്ഞുങ്ങള്‍ക്ക് കാവലിരിക്കുന്നത്. ഒമ്പത് വര്‍ഷം മുമ്പ് തമിഴ്നാട്ടില്‍ നിന്നെത്തി മുളന്തുരുത്തിയില്‍ സ്ഥിരതാമസമായ സുരേഷിെന അലട്ടുന്നത് സ്വന്തം കരളിനെ ബാധിച്ച അര്‍ബുദ രോഗം മാത്രമല്ല. അഞ്ചു വയസുകാരനായ മൂത്തമകന്‍ ഗൗതമിന്‍റെ ഹൃദയ വാല്‍വിനുണ്ടായ തകരാറു കൂടിയാണ്.

സ്വന്തം രോഗം ചികില്‍സിക്കാന്‍ പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് മകന്‍റെ രോഗവിവരം ഈ ആവപ്പെട്ട പിതാവ് തിരിച്ചറിയുന്നത്. അതോടെ ഹൃദയം തകർന്നു. എന്ത് ചെയ്യണമെന്ന് ആശങ്കയിലാണ് ഈ കുടുംബം.
ഭര്‍ത്താവിന്‍റെയും മകന്‍റെയും രോഗത്തിനൊപ്പം പട്ടിണി കൂടിയായതോടെ സുരേഷിനെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ പോയി.

ഇനിയെത്രനാള്‍ ഈ മക്കള്‍ക്ക് താങ്ങായി ഇങ്ങനെ നില്‍ക്കാനാകുമെന്ന് സുരേഷിനറിയില്ല. നല്ല മനസുളള മനുഷ്യര്‍ ഇനിയെങ്കിലും തന്‍റെ സങ്കടം കാണുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി. ആ പ്രതീക്ഷയുടെ ലോകത്താണ് ഈ അച്ഛന്‍റെയും മക്കളുടെയും ഇപ്പോഴത്തെ ജീവിതം തുടരുന്നത്.

സുരേഷിനെ സഹായിക്കാം

SURESHKUMAR G S
ACCOUNT NO– 67366512110
IFSC CODE – SBIN0070334
SBI MULAMTHURUTHY BRANCH

Read More: DYSP ബി ഹരികുമാര്‍ കൊലപാതകി ! അയാളെ സർവീസിൽ നിന്നും പിരിച്ചുവിടണം ! കൊല്ലപ്പെട്ട സനലിന്റെ ഭാര്യ

Category: stories | Comments: 0 | Page view : 429179


Read More Related Articles