തേന്‍ നെല്ലിക്ക വീട്ടില്‍ ഉണ്ടാക്കാം

വടക്കന്‍ മലബാറിലെ  തേന്‍ നെല്ലിക്ക പ്രസിദ്ധമാണ്. പക്ഷേ തെക്കന്‍ മലബാറിനും തെക്കന്‍ ജില്ലക്കാര്‍ക്കും തേന്‍ നെല്ലിക്ക വല്ലപ്പോഴും ഖാദിയില്‍ നിന്നൊക്കെ വാങ്ങാന്‍ കിട്ടുന്ന ഒരപൂര്‍വ്വ രുചിയാണ്. ഇന്ത്യന്‍ ഗൂസ്‌ബറി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക ഒരു മഹാസംഭവം തന്നെയാണ്‌. അപ്പോള്‍ തേനിലിട്ട നെല്ലിക്കൌടെ ഗുണങ്ങള്‍ ആലോചിച്ച് നൊക്കൂ.

ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ പണച്ചിലവോ സമയ നഷട്ടമോ ഇല്ല. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങില്ല. അമിതവണ്ണം കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ്‌ ദിവസവും നെല്ലിക്ക കഴിക്കുന്നത്‌.

വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവാല്‍ സമ്പന്നമാണ്‌ തേന്‍ നെല്ലിക്ക. സ്‌ഥിരമായി കഴിക്കുന്നത്‌ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

ഇതൊന്നു വീട്ടില്‍ ഉണ്ടാക്കി നോക്കിയാലോ?

honey-health-ayyada
honey

 

ചേരുവകള്‍

നെല്ലിക്ക- രണ്ട് കിലോ
ശര്‍ക്കര-  രണ്ട് കിലോ
തേന്‍-  രണ്ട് കിലോ
തയ്യാറാക്കുന്ന വിധം

നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ച മണ്‍ ഭരണിയില്‍ ശര്‍ക്കര പൊടിച്ച് നിരത്തി അതിന്റെ മുകളില്‍ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഇടുക.

ഏറ്റവും മീതെയായി തേന്‍ ഒഴിക്കുക.
വായു കടക്കാത്തവിധം ഭരണിയുടെ അടപ്പ് ചേര്‍ത്തടച്ച ശേഷം അതിന് മുകളില്‍ ഗോതമ്പ് മാവ് കുഴച്ചെടുത്ത് തേച്ചുപിടിപ്പിക്കുക.

പതിനഞ്ചുദിവസം കഴിഞ്ഞ് അടപ്പുതുറന്ന് നെല്ലിക്ക നന്നായി ഇളക്കി വീണ്ടും പഴയതുപോലെ വായു കടക്കാത്തവിധം മൂടിക്കെട്ടി വയ്ക്കണം.

ഒരു മാസം കഴിഞ്ഞ് തേന്‍ നെല്ലിക്ക എടുത്തുപയോഗിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!