സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..

വിഖ്യാതനായ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ വില്യം ഹോക്കിങ് അന്തരിച്ചു. അദ്ദേഹത്തിന്‍റെ മക്കള്‍ ലൂസി, റോബര്‍ട്ട് എന്നിവരാണ് പത്ര പ്രസ്താവനയിലൂടെ മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്.  നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന രോഗ ബാധിതനായിരുന്നു അദ്ദേഹം.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഗണിത ശാസ്ത്രത്തിലെ ലുക്കാഷ്യൻ പ്രഫസർ സ്ഥാനം വഹിച്ചു വരികയായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്ന് ലഭ്യമായ വിവരങ്ങളിൽ പലതും അദ്ദേഹത്തിന്‍റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌.

1942 ജനുവരി 8ന്‌ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിന് പഠിക്കുമ്പോഴാണ് കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. രോഗത്തെ തുടര്‍ന്ന്‍ കൈകാലുകള്‍ തളര്‍ന്നു പോയെങ്കിലും വീല്‍ചെയറില്‍ സഞ്ചരിച്ച് ശാസ്ത്രലോകത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കി.

കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്. അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീന്‍റെ ആപേഷികതാ സിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി. പ്രപഞ്ചോല്‍പത്തിയെക്കുറിച്ചും സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം, ചാർജ്ജ് എന്നിവയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്‍റെ തുടർപഠനങ്ങൾ. ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണ ബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് സ്റ്റീഫന്‍ ഹോക്കിങ് ആണ്.


ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..
READ MORE  പാക്കിസ്ഥാനിൽ ഇന്ധനടാങ്കര്‍ പൊട്ടിത്തെറിച്ച്‌ മരിച്ചവരുടെ എണ്ണം 148 ആയി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!