മാണിക്യ മലരായ പൂവിക്ക് ബാഹുബലിയെക്കാള്‍ അഞ്ചു കോടി കാഴ്ചക്കാര്‍

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..

മെഗാഹിറ്റായ ബാഹുബലി എന്ന ചിത്രത്തിന്‍റെയും തമിഴിഴും തെലുങ്കുമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലെ യൂ ട്യൂബ് വീഡിയോയെക്കാള്‍ ഏറ്റവും വേഗത്തിൽ അഞ്ചു കോടി നേടിയ വീഡിയോ ആയി മാറി അഡാറ് ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം.

വിവാദമാവുകയും പ്രിയാ വര്യരുടെ കണ്ണിറുക്കല്‍ കൊണ്ടു അന്താരാഷ്ട്ര പ്രശസ്തി നേടുകയും ചെയ്ത അഡാറ് ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനം അഞ്ചു കോടി കാഴ്ചക്കാരാണ് ഇതുവരെ കണ്ടത്.

രജനികാന്ത്, വിജയ്, അജിത്, സൂര്യ തുടങ്ങിവരുടെ റെക്കോർഡുകള്‍ മറികടന്നാണ് മാണിക്യമലരായ പൂവി വൈറലായി മാറിയത്.

ദേശ ഭാഷകള്‍ കടന്ന ലോകമൊട്ടാകെ വാർത്തകളിലിടം പിടിച്ച മാണിക്യ മലരായ പൂവി ആളുകള്‍ ആവർത്തിച്ചു കാണുന്നതാണ് ഇത്ര പെട്ടെന്ന് അഞ്ചു കോടി കാഴ്ചക്കാരുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു.


ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..
READ MORE   ‘പേര് പറയാതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടു’ ;പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് നടന്‍ ദിലീപിന്റെയും നാദിര്‍ഷായുടെയും പരാതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!