നടിയെ തെറി പറഞ്ഞു കാറിന് മുന്നില്‍ മൂത്രമൊഴിച്ച യുവാവ് അറസ്റ്റില്‍

നടിയെ തെറി പറയുകയും അവരുടെ കാറിന് മുന്നില്‍ മൂത്രമൊഴിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തി മോഡലും നടിയുമായ മൊണാലിന്‍റെ പരാതിയിലാണ് അറസ്റ്റ്.

ബ്യൂട്ടിപാര്‍ലറിലേക്ക് കാറില്‍ പോവുകയായിരുന്ന മൊണാല്‍ അഹമ്മദാബാദിലെ ഗുല്‍ബായില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ കമലേഷ് എന്നയാള്‍ കാറിന് മുന്നില്‍ മൂത്രൊഴിക്കുകയായിരുന്നു. മൊണാല്‍ നരവധി തവണ ഹോണടിച്ചെങ്കിലും ഇയാള്‍ മാറിയില്ല. എന്നാല്‍ കാറിനടുത്തു എത്തിയ കമലേഷ് എന്തിനാണ് ഹോണടിക്കുന്നതെന്ന് ആക്രോശിച്ചു.

പൊതു സ്ഥലത്ത്  മൂത്രമൊഴിക്കുന്നത് തെറ്റാണെന്ന് മൊണാല്‍ പറഞ്ഞപ്പോള്‍ കമലേഷ് തെറി പറയാന്‍ തുടങ്ങി. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മൊണാല്‍ പറഞ്ഞെങ്കിലും തെറി വിളിച്ചു കൊണ്ടിരുന്നു. മൊണാല്‍ ഇയാളുടെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് കമലേഷിനെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!