ജാഗ്രതാ പാലിക്കുക; 48 മണിക്കൂര്‍ വരെ കടലില്‍ പോകരുത്

കേരളാ തീരത്ത് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.
ശ്രീലങ്കന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തെക്കന്‍ മേഖലകളിലെ മത്സ്യതൊഴിലാളികള്‍ 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ന്യൂനമര്‍ദ മേഖല ശക്തിപ്രാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 48 മണിക്കൂര്‍ വരെ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കന്യാകുമാരി മേഖലയിലെ കടലില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കന്യാകുമാരി ഉള്‍ക്കടല്‍, ശ്രീലങ്ക ഉള്‍ക്കടല്‍, ലക്ഷദ്വീപ് ഉള്‍ക്കടല്‍, തിരുവനന്തപുരം ഉള്‍ക്കടല്‍ എന്നീ തെക്കന്‍ ഇന്ത്യന്‍ മേഖലയില്‍ മത്സ്യബന്ധനം നടത്തരുതെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

കേരളത്തിന്‍റെ തീരത്ത് കനത്ത കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് രാവിലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. ശ്രീലങ്കയ്ക്കും കന്യാകുമാരിയ്ക്കും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമായേക്കും എന്നാണ് കരുതുന്നത്. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാകാമെന്നതിനാല്‍ അടുത്ത 36 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നായിരുന്നു നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്.

തെക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദം പിഞ്ഞാറന്‍ ദിശയില്‍ ലക്ഷദ്വീപിലേക്ക് നീങ്ങി ശക്തിപ്പെടാനാണ് സാധ്യത. ഇതേതുടര്‍ന്ന് 2.6 മീറ്റര്‍ മുതല്‍ 3.2 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!