ലണ്ടനില്‍ കട്ടപ്പയുടെ മെഴുക് പ്രതിമ

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..

ബാഹുബലിയില്‍ പ്രഭാസിനൊപ്പം കട്ടപ്പയായി വേഷമിട്ട സത്യരാജ് കാണികളുടെ ഹൃദയം കീഴടക്കിയ പ്രകടനം കാഴ്ച്ച വെച്ചിരുന്നു. മഹിഷ്മതി സാമ്രാജ്യത്തിലെ കരുത്തുറ്റ സേനാധിപനായാണ് സത്യരാജ് തകര്‍ത്ത് അഭിനയിച്ചത്. ബാഹുബലിക്കൊപ്പം തന്നെ കട്ടപ്പക്കും ലോകമൊട്ടാകെ ആരാധകരുണ്ട്.

ലണ്ടനിലെ പ്രശസ്ത മ്യൂസിയമായ മാഡം തുസാഡ്‌സില്‍ കട്ടപ്പയുടെ മെഴുക് പ്രതിമ നിര്‍മ്മിക്കാനൊരുങ്ങുകയാണ്. ഇവിടെ ബാഹുബലിയുടെ വേഷത്തില്‍ നേരത്തെ തന്നെ പ്രഭാസിന്‍റെ മെഴുക് പ്രതിമ സ്ഥാനം പിടിച്ചിട്ടുണ്ട്.

കട്ടപ്പയുടെ മെഴുക് പ്രതിമ വരുന്നതോടെ ലണ്ടനില്‍ ആദരിക്കപ്പെടുന്ന ആദ്യ തമിഴ് താരമായി സത്യരാജ് മാറും. മ്യൂസിയത്തില്‍ ഇടംപിടിച്ച ആദ്യ ദക്ഷിണേന്ത്യന്‍ താരം പ്രഭാസ് ആയിരുന്നു.


ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..
READ MORE  മമ്മൂട്ടിയുണ്ട്, പൃഥ്വിയുണ്ട്, സംയുക്തയുണ്ട്, ഭാവനയുടെ വിവാഹസത്കാരം തകര്‍ത്തു, ചിത്രങ്ങള്‍ വൈറല്‍!

Leave a Reply

Your email address will not be published. Required fields are marked *