നിശബ്ദ കൊലയാളിയെ ഇല്ലാതാക്കിയ പത്താം ക്ലാസുകാരൻ ; വൈദ്യശാസ്ത്ര അത്ഭുതമായി മാറുന്നു ഈ കുട്ടി

ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന കണ്ടുപിടത്തവുമായി പത്താംക്ലാസുകാരനായ ഹൃദ്രോഗ ഗവേഷകന്‍ ആകാശ് മനോജ്. മെഡിക്കല്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഇല്ലാതെ ഹൃദ്രോഗ ഗവേഷകനായആകാശ് മനോജ് പുതിയ കണ്ടുപിടിത്തം ഒട്ടേറെ ഹൃദ് രോഗികള്‍ക്ക് ഗുണം ചെയ്യും. നിശബ്ദ ഹൃദയാഘാതത്തെ തിരിച്ചറിയാനുള്ള ഉപകരണമാണ് ഈ പത്താംക്ലാസുകാരന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഹോസുറില്‍ നിന്നുള്ള ഈ പത്താംക്ലാസുകാരനാണ് മെഡിക്കല്‍ ഗവേഷണത്തെ പോലും ഞെട്ടിച്ചുകൊണ്ട് ആരോഗ്യരംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാവുന്ന പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇസിജി വൈറുകള്‍ ഘടിപ്പിക്കുന്നതുപ്പോലെ കൈതണ്ടയിലോ ചെവിക്ക് പുറകിലോ ഘടിപ്പിച്ച് ഹൃദയത്തിന്റെ സ്ഥിതി അറിയാന്‍ കഴിയുന്ന ഒരു ചെറിയ ഉപകരണമാണ് ആകാശിന്റെത്. ഉപകരണത്തില്‍ നിന്നുള്ള ചെറിയ വൈദ്യുത പ്രവാഹമാണ് ഹൃദയസ്തംഭനത്തിനുള്ള സാധ്യത തിരിച്ചറിയുന്നതിന് സഹായിക്കും. ഉപകരണത്തില്‍ തെളിഞ്ഞ് വരുന്ന സിഗ്‌നലുകളുടെ തോതനുസരിച്ച് ഹൃദയത്തിന്റെ അവസ്ഥയും നിശബ്ദ ഹൃദയാഘാതത്തിന്റെ സാധ്യതയും വിലയിരുത്താം.

ആകാശിന്റെ മുത്തച്ഛന്‍ രണ്ട് വര്‍ഷം മുമ്പ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. ഇതേതുടര്‍ന്ന് ആകാശ് ഹൃദയത്തെകുറിച്ച് കൂടുതല്‍ അറിയാന്‍ പഠനം നടത്തുകയും പുസ്തകങ്ങള്‍ പരിശോധിക്കുകയും ഇന്റെര്‍നെറ്റിന്റെ സഹായം തേടുകയും ചെയ്തിരുന്നു. ഇതില്‍ നല്ല അറിവ് ലഭിച്ചതിന് ശേഷം ആകാശ് ഈ വിഷയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും സെമിനാറുകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ആകാശിനെ ഹൃദ്രോഗ വിദഗ്ധന്‍ എന്ന സ്ഥാനത്തേക്ക് വളര്‍ത്തി.

പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് മാസത്തിനുള്ളില്‍ തന്റെ ഉപകരണം വിപണിയിലെത്തിക്കാനാണ് ആകാശിന്റെ തീരുമാനം. 900 രൂപയായിരിക്കും വിപണിയില്‍ ഉപകരണത്തിന്റെ വില. ബയോടെക്‌നാളജി വിഭാഗവുമായി ബന്ധപ്പെട്ട് ഉപകരണത്തിന്റെ പേറ്റന്റിന് അപേക്ഷിക്കാനുള്ള ശ്രമത്തിലാണ് ആകാശ്. മെഡിക്കല്‍ ഗവേഷണ രംഗത്തെ ഞെട്ടിച്ച ഈ ഉപകരണത്തിനായിട്ടുള്ള ആകാശിന്റെ തുടര്‍ ഗവേഷണത്തിന് ആരോഗ്യ വിദഗ്ധരുടെ അനുവാദവും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.

സാധാരണ ഹൃദയാഘാതത്തിന് നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാവാമെങ്കിലും ഒരു തരത്തിലുള്ള ലക്ഷണവും കാണിക്കാത്തതാണ് നിശബ്ദ ഹൃദയാഘാതം. പ്രായമേറിയവര്‍ മാത്രമല്ല ചെറുപ്പാക്കാരും നിശബ്ദ ഹൃദയാഘാതത്തിന് ഇരകളാക്കുന്നതിന്റെ ധാരാളം റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആകാശിന്റെ ഉപകരണത്തിന് പ്രാധാന്യമേറെയാണ്.
ഉപകാരപ്രദമായ ഈ വാർത്ത പരമാവധി ഷെയർ ചെയ്ത് പൊതുജനങ്ങളിൽ എത്തിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!