ജാഗ്രത ! ചാലക്കുടി, വാഴച്ചാല്‍ വനങ്ങളിലും കാട്ടുതീ !!!

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..

ചാലക്കുടി, വാഴച്ചാല്‍ വനങ്ങളിലും കാട്ടുതീ. ഇവിടെ രണ്ടിടത്തുമായി 35 ഹെക്ടര്‍ വനഭൂമിയാണ് കാട്ടുതീയില്‍ കത്തിയമര്‍ന്നിരിക്കുകയാണ്. അതിരപ്പിള്ളി പിള്ളപ്പാറയില്‍ തീ പടര്‍ന്നിട്ടുണ്ട്.

തീയണക്കാന്‍ എത്തിയ അറുപതംഗ സംഘത്തെ കൂടാതെ വനംവകുപ്പ് നാട്ടുകാരുടെയും സഹായം തേടി. വാഴച്ചാലില്‍ പുഴയ്ക്കക്കരെ വടപ്പാറ മേഖലയില്‍ കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍തീപിടിത്തമുണ്ടായിരുന്നു.

വേനല്‍ച്ചൂട് കഠിനമായത്തോടെ വനങ്ങളില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുകയാണ്. കാട്ടിനുള്ളിലേക്ക് സഞ്ചാരികള്‍ അനധികൃതമായി പ്രവേശിക്കുന്നതും അപകടത്തിന് കാരണമാകുന്നു.

പുകവലിക്കുന്നവര്‍ കെടുത്താത്ത സിഗരറ്റും മറ്റും ഉപേക്ഷിക്കുന്നതും തീപിടിത്തത്തിന് വഴിയൊരുക്കുന്നു. ചാലക്കുടി, വാഴച്ചാല്‍ വനങ്ങളില്‍ ട്രക്കിങ് നേരത്തെ തന്നെ നിരോധിച്ചിട്ടുണ്ട്.


ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..
READ MORE  അമോൽ പറത്താൻ പോകുന്നത് സ്വന്തം വീട് വിറ്റ് ഉണ്ടാക്കിയ വിമാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!