സുരക്ഷിതരല്ലാത്ത കമ്പനികളുടെ കുപ്പി വെള്ള വിൽപ്പന തടഞ്ഞ് അധികൃതർ

കേരളത്തില്‍ കുപ്പിവെള്ള വില്‍പ്പനയില്‍ പ്രമുഖരായ മക്‌ഡൊവല്‍സ്, ഗോള്‍ഡന്‍വാലി, ഗ്രീന്‍വാലി കമ്പനികളുടെ കുപ്പിവെള്ളം സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. കമ്പനികള്‍ വെള്ളം ശേഖരിക്കുന്നതു വൃത്തിയില്ലാത്ത ഇടങ്ങളില്‍നിന്നാണെന്നു പരിശോധനയില്‍ വ്യക്തമായി. കുപ്പിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയുടെ സാന്നിധ്യവും തെളിഞ്ഞിട്ടുണ്ട്.

സുരക്ഷിതമല്ലാത്ത വെള്ളം വില്‍പന നടത്തുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണു ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ആരംഭിച്ചത്. ജില്ലകളിലെ പരിശോധനകളുടെ റിപ്പോര്‍ട്ട് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ രാജ മാണിക്യത്തിനു നല്‍കി. ഇദ്ദേഹത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഉത്പ്പാദന നിബന്ധനകള്‍ പാലിക്കും വരെ ഈ കമ്പനികളോട് പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ട അധികൃതര്‍ ബ്ലൂ ഐറിസ്, അശോക എന്നീ കുപ്പിവെള്ളങ്ങള്‍ ഇനി വില്‍ക്കരുതെന്നും ഉത്തരവ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ വില്‍പന നടത്തുന്ന കുപ്പിവെള്ളത്തില്‍ മൂന്നെണ്ണമെങ്കിലും മലിനമാണെന്ന് ഉപഭോക്തൃകാര്യ വകുപ്പ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇവരുടെ പഠനത്തില്‍ ന്നു. രാജ്യത്തു വില്‍ക്കുന്ന കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്നും തെളിഞ്ഞിരുന്നു. കേന്ദ്ര പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കുപ്പിയുടെ അടപ്പില്‍ നിന്നാണ് വെള്ളത്തില്‍ പടരുന്നതെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

പരസ്യത്തില്‍ നല്ല പിള്ള ചമഞ്ഞ് ഉപഭോക്താക്കളുടെ കണ്ണില്‍ മണ്ണ് വാരിയിട്ട് തട്ടിപ്പ് നടത്തുന്ന കുപ്പി വെള്ള കമ്പനികള്‍ക്കെതിരെ നിയമപരമായ നീക്കം നടക്കുന്നുണ്ടെങ്കിലും അതിന് തണുപ്പന്‍ മട്ടാണ്.

2014 മുതലുള്ള ഇത്തരം പരാതികള്‍ വിധി കാത്ത് കോടതികളില്‍ ഉറങ്ങി കിടക്കുകയാണ്. നടപടികള്‍ നീളുന്നതോടെ പേര് മാറ്റി അത്തരം കമ്പനികള്‍ വീണ്ടും വിപണിയില്‍ സജിവമാകുന്ന സ്ഥിതി വിശേഷമാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!