സിനിമയിൽ മാത്രമല്ല യഥാർത്ഥ നായകർ ഉള്ളത് ; ടി വി അനുപമ തൃശൂർ ജില്ലാ കളക്ടർ നാടിന്റെ നായിക

തൃശൂർ : അധികാരത്തിന്റെ ദന്ത ഗോപുരങ്ങളിൽ ഇരുന്ന് മാത്രം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് വാഗ്ദാനം നൽകുന്ന അധികാരികൾക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ വ്യത്യസ്തയും മാതൃകയുമാവുകയാണ് തൃശ്ശൂർ ജില്ലാ കളക്ടർ ടി വി അനുപമ . സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾ അവർക്കിടയിൽ ഇറങ്ങി അവരിലൊരാളായി നിന്ന് മനസിലാക്കി ദ്രുത ഗതിയിൽ പരിഹാര മാർഗം കണ്ടെത്തുന്ന യഥാർത്ഥ ഉദ്യോഗസ്ഥർ സിനിമയിൽ മാത്രമല്ല യഥാർത്ഥ സമൂഹത്തിലും ഉണ്ടെന്നത്തിന്റെ തെളിവാണ് അനുപമ.

നിലക്കാതെ പെയ്യുന്ന മഴയിൽ ആവശ്യങ്ങൾക്ക് പോലും പലരും പുറത്തേക്കിറങ്ങാൻ തയ്യാറാവാത്ത ഈ കാലാവസ്ഥയിൽ. കനത്ത മഴയെയും വെള്ളക്കെട്ടിനെയും കാലാവസ്ഥയെയും വെല്ലുവിളിച്ച് തൃശ്ശൂരിലെ തീരദേശ മേഖലയിലെ മഴ ദുരിതം വിതച്ച വീടുകളിൽ നേരിട്ടെത്തി പ്രശ്നങ്ങൾ പഠിക്കുകയും പുനരധിവാസത്തിനും ദുരന്ത നിവാരണത്തിനും ദ്രുത ഗതിയിൽ നടപടിയെടുക്കാൻ നേരിട്ടെത്തിയ ജില്ലാ കളക്ടർ ടി വി അനുപമയാണ് ഇപ്പോൾ നാട്ടിലെ താരം.

ഔദ്യോഗിക കൃത്യ നിർവഹണത്തിൽ ജനപക്ഷത്ത് നിന്ന് ധീരമായ നടപടികൾ എടുക്കുന്നതിൽ അനുപമ കാണിച്ചിട്ടുള്ള ആർജ്ജവം എന്നും വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. ഈ അടുത്ത കാലത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരിക്കെ ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ച അനുപമ അന്ന് താഴിട്ടത് വമ്പൻമാരടങ്ങുന്ന പല കമ്പനികൾക്കുമായിരുന്നു. ഒരു പ്രലോഭനത്തിനും പ്രത്യാഘാത ഭീതിക്കും വഴിപ്പെടാതെ ജനനന്മക്കായി നടത്തിയിട്ടുള്ള ഇത്തരം. ധീരോദാത്തമായ നടപടികൾ ഒരിക്കലും ജനങ്ങളുടെ മനസ്സിൽ നിന്നും മായാത്തവയാണ്.

അഴിമതിയിലും കെടുകാര്യസ്ഥതയിലും കൃത്യവിലോപത്തിലും അടിമുടി കുളിച്ചുനിൽക്കുന്ന ഭൂരിപക്ഷം അധികാരിവർഗങ്ങൾക്കിടയിൽ നിന്നും വ്യത്യസ്തയായി അധികാരം ജനങ്ങളുടെ നന്മക്കും ക്ഷേമത്തിനായി ഉപയോഗിക്കുന്നതെങ്ങിനെ എന്ന് കാണിച്ചു തരുന്ന അപൂർവ വ്യക്തിത്വങ്ങളിൽ ഒന്നായ ടി വി അനുപമ എന്ന ഈ മാതൃകാ ഉദ്യോഗസ്ഥ ഇതിനോടകം ജനമനസുകളിൽ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അവർ ഒരേ സ്വരത്തിൽ പറയുന്നു “ഇതാണ് ഉദ്യോഗസ്ഥ, ഇതാവണം ഉദ്യോഗസ്ഥ”
ഇഷ്ട്ടപ്പെട്ടാൽ ഈ വാർത്ത ഷെയർ ചെയ്ത് സുഹൃത്തുക്കളിലും എത്തിക്കൂ….

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!