പതിനാറാം വയസില്‍ എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കിയ കൊച്ചു മിടുക്കി

തെലുങ്കാനയുടെ അഭിമാനമാണ് കസിബട്ട സംഹിത എന്ന പെണ്‍കുട്ടി. വളരെ ചെറിയ പ്രായത്തില്‍ അവള്‍ ഒരു ദേശത്തിന്‍റെ ഹീറോയിന്‍ ആയി മാറിയിരിക്കുന്നു. ഈ പ്രായത്തില്‍ കുട്ടികള്‍ പത്താം ക്ലാസ് പാസായി കിട്ടാന്‍ കഠിന പ്രയത്നം തന്നെ നടത്തുന്ന സമയത്താണ് സംഹിത എന്ന മിടുക്കി ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സില്‍ ബിടെക് പഠനം പൂര്‍ത്തിയാക്കിയത്.

മൂന്നാമത്തെ വയസില്‍ നാലാം ക്ലാസ് പാസായ സംഹിത പത്താമത്തെ വയസില്‍ തന്നെ പത്താം ക്ലാസും പാസായി. തുടര്‍ന്ന് പ്ലസ് ടുവിന് 89 ശതമാനം മാര്‍ക്ക് നേടി ബിടെക് പഠനത്തിന് ചേരാനായി ശ്രമിച്ചു. പക്ഷെ, പ്രായ കുറവ് ബിടെക് സ്വപ്നം അനിശ്ചിതത്വത്തിലാക്കി. എന്നാല്‍, 2014ല്‍ തെലുങ്കന സര്‍ക്കാരിന്‍റെ സഹായത്തോടെ ചൈതന്യ ഭാരതി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രവേശനം ലഭിച്ചു.

കുട്ടിക്കാലം മുതല്‍ തന്നെ സംഹിത അസാധാരണ ബുദ്ധി സാമര്‍ത്ഥ്യം പ്രകടിപിച്ചു. വെറും 3 വയസ് പ്രായമുള്ളപ്പോള്‍ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ അവള്‍ കൃത്യമായി പറയുമായിരുന്നു. സംഹിതയുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച മാതാപിതാക്കളുടെ പിന്തുണയോടെ അവള്‍ പതിനാറാമത്തെ വയസില്‍ എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കി.

സംഹിത കുറെ നേരമിരുന്നു പഠിക്കാറില്ല. ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠന രീതിയാണ് അവളുടേത്‌. പഠനത്തോടൊപ്പം തന്നെ പാഠ്യേതര വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം വൈദ്യുത മേഖലയില്‍ ജോലി ചെയ്യാനാണ് സംഹിത ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!