പഞ്ചസാരയിൽ മാത്രമല്ല പ്രമേഹം;പ്രമേഹം വരുത്തുന്ന ഏഴ് ഭക്ഷണങ്ങള്‍

പ്രമേഹസാധ്യതയുള്ളവർ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കണമെന്നത് എല്ലാവർക്കുമറിയാവുന്ന കാര്യം തന്നെ. പക്ഷേ പഞ്ചസാര മാത്രം നിയന്ത്രിച്ചതുകൊണ്ട് പ്രയോജനമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. നമ്മൾ കഴിക്കുന്ന മറ്റു ചില ഭക്ഷണപദാർഥങ്ങളിൽ പഞ്ചസാര വളരെ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ടെന്ന് നാം തിരിച്ചറിയുന്നില്ല.

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍ അതുമാത്രമല്ല, ചില ഭക്ഷണങ്ങളും പ്രമേഹരോഗത്തെ വിളിച്ചുവരുത്തും.

1. പഴച്ചാറുകള്‍

മധുരമുളള പഴച്ചാറുകളില്‍ കൂടുതലായി കുടിക്കുന്നത് പലപ്പോഴും പ്രമേഹരോഗം വിളിച്ചുവരുത്തും.

2. കേക്കിലെ ക്രീം

കേക്കുകൾ വീട്ടിൽ തയാറാക്കിയാലും കടയിൽ നിന്ന് വാങ്ങിയാലും ടോപ്പിങ് ക്രീം കഴിക്കാതിരിക്കുക. ഇതിലാണ് ഏറ്റവുമധികം മധുരം അടങ്ങിയിരിക്കുന്നത്.

3. കാൻഡ് ജ്യൂസ്

കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളിൽ അനുവദനീയമായ തോതിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം കാന്‍ഡ് ജ്യൂസ് പൂര്‍ണമായും ഒഴിവാക്കുക.

4. ചോക്ലേറ്റ് മില്‍ക്

 

ചോക്ലറ്റ് മില്‍കില്‍ കോകോയുടെയും മധുരമേറിയ ചാറിന്‍റെയും അംശം കൂടുതലായതിനാല്‍ പ്രമേഹ രോഗം വരാനുളള സാധ്യത കൂടുതലാണ്.

5. സിറപ്പുകൾ

പഴങ്ങൾ സിറപ്പുകളുടെ രൂപത്തിൽ വിപണിയിൽ ലഭ്യമാണ്. ഇതിൽ കൃത്രിമമായി മധുരം ചേർത്തിരിക്കും. അതിനാല്‍ ഇതും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുക.

6. ബ്രെഡ്

ബ്രെഡ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മളെല്ലാവരും ബ്രെഡ് കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. എന്നാല്‍ ഇവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പ്രത്യേകിച്ച് വെളള ബ്രെഡ്. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുക.

7. ഫ്രെഞ്ച് ഫ്രൈസ്

ഉരുളക്കിഴങ് കൊണ്ട് ഉണ്ടാക്കുന്ന ഫ്രെഞ്ച് ഫ്രൈസ് ഇന്നത്തെ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുളളതാണ്. എന്നാല്‍ ഇവ അധികമായി കഴിക്കുന്നത് നിങ്ങളുടെ ബ്ലഡ് ഷുഗര്‍ കൂട്ടും.

Leave a Reply

Your email address will not be published. Required fields are marked *

Shares
error: Content is protected !!