താരവിസ്മയത്തിന് കണ്ണീരോടെ വിടപറഞ്ഞ് ഇന്ത്യന്‍ സിനിമാ ലോകവും ആരാധകരും.

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..

മുംബൈ ലോഖന്ട്ടാലയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബില്‍ പൊതുദര്‍ശനത്തിനുവച്ച നടി ശ്രീദേവിയുടെ മൃതദേഹത്തില്‍ ഒട്ടേറെ സഹപ്രവര്‍ത്തകരും ആയിരക്കണക്കിന് ആരാധകരും ആദരാഞ്ജലി അര്‍പ്പിച്ചു.

മജന്തയും ഗോള്‍ഡും നിറങ്ങളില്‍ കാഞ്ചീവരം സാരി പുതപ്പിച്ചാണ് പ്രിയനായികയുടെ ഭൗതികശരീരം. പൂക്കളാല്‍ അലങ്കരിച്ചിട്ടുമുണ്ട്. മാധ്യമങ്ങള്‍ക്ക് പൊതുദര്‍ശനം നടക്കുന്ന ഹാളിലേക്ക് പ്രവേശനമില്ല. പല സഹതാരങ്ങളും വിങ്ങിപ്പൊട്ടിയാണ് ഹാള്‍ വിട്ടിറങ്ങുന്നത്.

സംസ്കാരം വൈകിട്ട് മൂന്നരയ്ക്ക് ജൂഹുവിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും.

ലോഖന്ട്ടാല  ശ്രീദേവിയുടെ വസതിയില്‍ നിന്ന് ഒന്‍പതുമണിയോടെയാണ് മൃതദേഹം പൊതുദര്‍ശനത്തിനായി മൃതദേഹം എത്തിച്ചത്. ഇന്നലെ രാത്രിമുതല്‍ ആരാധകര്‍ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബിന് മുന്നില്‍ കാത്ത് നിന്നിരുന്നു.

താരങ്ങള്‍ക്കും സിനിമ പ്രവര്‍ത്തകര്‍ത്തും ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു. നടിമാരായ ജയപ്രദ, ജയാ ബച്ചന്‍, ഐശ്വര്യറായ്, കാജല്‍, സുസ്മിത സെന്‍, വിദ്യ ബാലൻ, നടന്മാരായ സഞ്ജയ് ഖന്ന, അര്‍ബാസ് ഖാന്‍ തുടങ്ങിയവരും കുമാരമംഗലം ബിർള, അനിൽ അംബാനി തുടങ്ങിയ വ്യവസായപ്രമുഖരും ആദരാഞ്ജലി അര്‍പ്പിച്ചു.


ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..
READ MORE  കൈ ഉള്ളതായിപ്പോലും തോനുന്നില്ല; ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് നടന്‍ ആര്‍ മാധവന്‍

Leave a Reply

Your email address will not be published. Required fields are marked *