ഈ നിസാര ലക്ഷണങ്ങൾ പോലും സൂക്ഷിക്കുക! അത്‌ അൾസറാണ്, ചിലപ്പോൾ ക്യാൻസർ ആയേക്കാം!

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..

വയറിലെ ക്യാന്‍സറാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നക്കാരന്‍. പലപ്പോഴും ഇതു ക്യാന്‍സര്‍ ആണെന്നു പോലും കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നതു രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. ചുരുക്കം ചില സാഹചര്യങ്ങളില്‍ അള്‍സര്‍ ക്യാന്‍സറായി മാറിയേക്കാം. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന മുറിവുകളെയാണ് അള്‍സര്‍ എന്ന്പറയുന്നത്. അള്‍സറിന്‍റെ പ്രാരംഭഘട്ടത്തില്‍ ഇതിനെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകില്ല.

ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കുക
1. അള്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന. വയറിലെ അതികഠിനവും അസഹനിയവുമായ വേദന അവഗണിക്കാതിരിക്കുക.

2. നെഞ്ചെരിച്ചിലും സൂക്ഷിക്കേണ്ട കാര്യം തന്നെയാണ്. ദഹനത്തിനു സഹായിക്കുന്ന വീര്യം കൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തെറ്റായദിശയില്‍ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേയ്ക്കു കടക്കുമ്പോഴാണു നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നത്.

3. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടു തന്നെ ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.

4. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി തള്ളിക്കളയരുത്.

5. മനംപുരട്ടല്‍, ഛര്‍ദ്ദി എന്നിവ അള്‍സര്‍ തീവ്രമാകുന്നതിന്റെ ലക്ഷണമാണ്. ഇതും സൂക്ഷിക്കണം.

6. മലബന്ധവും പെട്ടന്നുള്ള വയറു വേദനയും തള്ളിക്കളയാതിരിക്കുക.

7. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് അള്‍സറിന്റെ ലക്ഷണമാണ്. ഇതും ഒരു പരിതിയില്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കിയാല്‍ വൈദ്യസഹായം തേടണം.

8. അകാരണമായി ശരീരഭാരം കുറയുന്നതും സൂക്ഷിക്കുക.

അള്‍സര്‍ എന്താണ്?
അന്നപഥത്തിലുണ്ടാകുന്ന കുരുക്കളും വ്രണങ്ങളുമാണ് അള്‍സര്‍. അള്‍സര്‍ സാധാരണയായി ചെറുകുടലിന്‍റെ ആരംഭത്തില്‍ കാണുന്നു. രണ്ടാമതായി ആമാശയത്തിലും കാണുന്നു. ഇതിനെ ഗാസ്റ്റിക് അള്‍സര്‍ എന്നു പറയുന്നു.

അള്‍സര്‍ എന്തുകൊണ്ട് ഉണ്ടാകുന്നു?
1. ഹെലികോബാക്ടര്‍ പൈലോറി എന്ന ഒരു തരം രോഗാണുവാണ് കൂടുതല്‍ അവസരങ്ങളിലും ഇതു പരത്തുന്നത്.
2. ദഹനപ്രക്രിയയ്ക്കുള്ള അമ്ലവും മറ്റു സ്രവങ്ങളും അന്നപഥത്തിലുണ്ടാകുന്ന വ്രണങ്ങളാണ് മറ്റൊന്ന്.
3. ശാരീരികവും മാനസിസവുമായ ക്ലേശങ്ങള്‍ ഈ അസുഖം വര്‍ദ്ധിപ്പിയ്ക്കുന്നു.
4. ചില വേദന സംഹാരികള്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്പോഴും ഇതുണ്ടാകുന്നു.

അള്‍സര്‍ പ്രകടിപ്പിയ്ക്കാവുന്ന ലക്ഷണങ്ങള്‍
1. ആഹാരം കഴിയ്ക്കുമ്പോഴും വെള്ളം കുടിയ്ക്കുമ്പോഴും ആശ്വാസം തോന്നുകയും എന്നാല്‍ ഒന്നു രണ്ടു മണിക്കൂറിനു ശേഷം അസുഖം തോന്നുകയും ചെയ്യുന്നു. (ചെറുകുടലിന്‍റെ ആരംഭത്തിലുള്ള അള്‍സര്‍)
2. ആഹാരം കഴിയ്ക്കുന്പോഴും വെള്ളം കുടിയ്ക്കുന്പോഴും പ്രയാസം തോന്നുക. (ആമാശയത്തിലുള്ള അള്‍സര്‍)
3. വയറുവേദന കൊണട് ഉറക്കത്തില്‍ നിന്നും ഉണരുക.
4. വയറ്റില്‍ കനം തോന്നുക, വയര്‍ വീര്‍ക്കുക, എരിച്ചിലും വേദനയും തോന്നുക.
5. ഛര്‍ദ്ദി
6. അവിചാരിതമായി ഭാരം കുറയുക.

നിയന്ത്രിയ്ക്കുവാനുള്ള ഉപായങ്ങള്‍
1. പുകവലി ഉപേക്ഷിയ്ക്കുക.
2. ഡോക്ടറുടെ നിര്‍‌ദ്ദേശം കൂടാതെ അണുബാധയെ നിയന്ത്രിയ്ക്കുന്ന മരുന്നുകള്‍ ഉപേക്ഷിയ്ക്കുക.
3. കാപ്പി, മദ്യം ഇവ ഉപേക്ഷിയ്ക്കുക.
4. മസാലകള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുകയാണെങ്കില്‍ അവ ഉപേക്ഷിയ്ക്കുക.
5. മദ്യപാനം വേണ്ട. മദ്യവും സ്തരത്തിനു കേടുവരുത്തും
6. വേദന സംഹാരികള്‍ നിയന്ത്രിക്കണം. വേദന സംഹാരികള്‍ പല തരത്തില്‍ അള്‍സര്‍ രോഗത്തെ തീവ്രമാക്കും
7. ധാരാളം വെളളം കുടിക്കുക. ഭക്ഷണം കഴിച്ച ശേഷവും മരുന്നുകളോടൊപ്പവുമൊക്കെ ധാരാളം വെളളം കുടിക്കേണ്ടതാണ്. നിത്യവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെളളമെങ്കിലും കുടിക്കണം.

READ MORE  രാത്രി യാത്രയില്‍ വാഹനം ഓടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

അള്‍സറിന്‍റെ സ്ഥിതി ഗുരുതരമാകുമ്പോള്‍ കിട്ടുന്ന സൂചനകള്‍
1. രക്തം ഛര്‍ദ്ദിയ്ക്കുക.
2. മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കും മുന്പു കഴിച്ച ഭക്ഷണം ഛര്‍ദ്ദിയ്ക്കുക.
3. സാധാരണയില്‍ കവിഞ്ഞ ക്ഷീണം തലചുറ്റല്‍
4. മലത്തില്‍ രക്തം കാണുക (മലത്തില്‍ രക്തത്തിന്‍റെ സാന്നിദ്ധ്യം അതിനെ കറുത്ത ടാറു പോലെയാക്കും.)
5. തുടര്‍ച്ചയായ മനംപുരട്ടലോ ഛര്‍ദ്ദിയോ
6. പെട്ടെന്നു വേദന കൂടുക.
7. തൂക്കം കുറഞ്ഞു കൊണ്ടേയിരിയ്ക്കും.
8. മരുന്നു കഴിച്ചാലും വേദന പോകാതിരിയ്ക്കുക.
9. വേദന ശരീരത്തിന്‍റെ ഭാഗത്തേയ്ക്ക് വ്യാപിയ്ക്കുക
10. എല്ലായിപ്പോഴും ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കില്‍ അല്‍പ്പം ശ്രദ്ധിക്കുക

അള്‍സറില്‍ നിന്ന് മുക്തി നേടാം
അള്‍സറിനെ ഉടന്‍ പരിഹരിക്കാന്‍ കഴിവുള്ള ചില ഭക്ഷ്യ വസ്തുക്കളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

കാബേജ്
കാബേജ് കഴിയ്ക്കുന്നത് അള്‍സറിന് വളരെ ഉത്തമ പരിഹാരമാണ്. കാബേജും കാരറ്റു ജ്യൂസ് അടിച്ച് കഴിയ്ക്കുന്നതും അള്‍സറെ അകറ്റാന്‍ സഹായിക്കും.

ഉലുവ
ഒരു ടീസ്പൂണ്‍ ഉലുവ രണ്ട് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് അതിലല്‍പ്പം തേനും ചേര്‍ത്ത് ഉലുവ വെള്ളം കുടിയ്ക്കുക. ഇത് അള്‍സര്‍ പരിഹരിക്കുന്നതിന് ഏറെ ഫലപ്രധമാണ്.

വെളുത്തുള്ളി
ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് വെളുത്തുള്ളി. ഇതിന്‍റെ ഗുണങ്ങള്‍ അള്‍സര്‍ പരിഹരിക്കുന്നതിനും ഏറെ സഹായിക്കുന്നു.

പഴം
വയറ്റിലെ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കി ദഹനം കൃത്യമാക്കാനും അള്‍സറിനെതിരെ പ്രവര്‍ത്തിക്കാനും പഴം നല്ലൊരു പരിഹാര മാര്‍ഗമാണ്.

തേങ്ങ
തേങ്ങയില്‍ ധാരാളം ആന്റിബാക്ടീരിയല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുണ്ട്. തേങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ ഭാഗമാക്കി കഴിക്കുന്നത് അള്‍സര്‍ വരാതിരിക്കാന്‍ സഹായിക്കുന്നു.


ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!